scorecardresearch

എന്തിനു രാജിവയ്‌ക്കണം?, എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങൾ; ജലീലിനു മുഖ്യമന്ത്രിയുടെ പരിപൂർണ പിന്തുണ

"എന്ത് വസ്‌തുതയുടെ പേരിലാണ് ജലീൽ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത്? ജലീൽ ചെയ്‌ത കുറ്റമെന്താണ് ?” മുഖ്യമന്ത്രി ചോദിച്ചു

"എന്ത് വസ്‌തുതയുടെ പേരിലാണ് ജലീൽ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത്? ജലീൽ ചെയ്‌ത കുറ്റമെന്താണ് ?” മുഖ്യമന്ത്രി ചോദിച്ചു

author-image
WebDesk
New Update
KT Jaleel, കെ.ടി.ജലീൽ, Pinarayi Vijayan, പിണറായി വിജയൻ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തതിന്റെ പേരിൽ ജലീൽ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. ജലീലിനെതിരെ എന്ത് ആരോപണമാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Advertisment

വഖഫ് ബോർഡ് മന്ത്രി എന്ന നിലയിലാണ് യുഎഇ കോൺസുലേറ്റുമായി ജലീൽ ബന്ധപ്പെട്ടത്. അതിൽ തെറ്റായി ഒന്നുമില്ല. അദ്ദേഹത്തെ കുറിച്ച് ചില പരാതികൾ ഇഡിക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാൻ ഇഡി ജലീലിനെ വിളിപ്പിച്ചു. ജലീൽ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിലും സ്‌കൂളുകൾ തുറക്കാൻ സാധിക്കില്ല: മുഖ്യമന്ത്രി

"ജലീലിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണ്. എന്ത് വസ്‌തുതയുടെ പേരിലാണ് ജലീൽ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത്? ജലീൽ ചെയ്‌ത കുറ്റമെന്താണ് ? സർക്കാരിനെതിരെ ഒരു ആരോപണവും ഇല്ലാതെ വരുമ്പോൾ അപവാദങ്ങൾ കെട്ടിച്ചമയ്‌ക്കുകയാണ്. ജലീൽ രാജിവയ്‌ക്കേണ്ട ഒരു ആവശ്യവും നിലവിൽ ഇല്ല," പിണറായി വ്യക്തമാക്കി.

Advertisment

ജലീലിനെതിരായ പ്രതിഷേധങ്ങളെയും മുഖ്യമന്ത്രി തള്ളി. ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ പോലും പ്രതിഷേധിക്കുന്നത് ശരിയായ മാർഗമാണോ എന്ന് കോൺഗ്രസ് തന്നെ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യക്കെതിരായ ആരോപണങ്ങളെയും മുഖ്യമന്ത്രി തള്ളി. എന്തും കെട്ടിച്ചമയ്‌ക്കാമെന്ന് മാധ്യമങ്ങൾ കരുതേണ്ട എന്നും ശരിയായ പത്രപ്രവർത്തനമാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Kt Jaleel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: