തിരുവനന്തപുരം: കെഎസ്​ആർടിസി പെൻഷൻപ്രായം ഉയർത്താൻ നീക്കവുമായി സർക്കാർ. എൽ.ഡി.എഫ്​ യോഗത്തിൽ​ മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. നിലവിൽ 56 വയസാണ് കെഎസ്ആർടിസിയിലെ പെൻഷൻ പ്രായം. ഇത് 60 ആക്കി ഉയർത്താനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. നിലവിലെ കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ്​ വിലയിരുത്തൽ.

ബാങ്കുകൾ വച്ച നിർദ്ദേശമാണ് പെൻഷൻ ​പ്രായം 60 ആക്കണമെന്നത്. . അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി ഘടകകക്ഷികൾക്ക് നിർദ്ദേശം നൽകി. അതേസമയം പാർട്ടിയിൽ ആലോചിച്ച ശേഷം മറുപടി പറയാമെന്നാണ് ഘടകകക്ഷികളുടെ നിലപാട്.

പെൻഷൻ പ്രായം ഉയർത്തലും പരിധി നിശ്ചയിക്കലും പോലുള്ള നിർണായക നടപടികളെടുത്തില്ലെങ്കിൽ കെഎസ്ആർടിസി പൂട്ടിപ്പോകുമെന്നാണ് സർക്കാരിന്റെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും നിലപാട്. ഇതിന്റെ ഭാഗമായാണ് പെൻഷൻ പ്രായം 56ൽ നിന്ന് 60ലേയ്ക്ക് ഉയര്‍ത്താനുളള സര്‍ക്കാര്‍ നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ