Latest News

സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകരുത്; തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നത് അപകടം: മുഖ്യമന്ത്രി

“സാമൂഹ്യ തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണതകൾ ഇന്ന് ഉയർന്നു വരുന്നുണ്ട്. അതിനെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു

pinarayi vijayan, പിണറായി വിജയൻ, kerala cm,കേരള മുഖ്യമന്ത്രി, central govt,കേന്ദ്ര സർക്കാർ, petrol price, പെട്രോൾ വില, diesel price,ഡീസൽ വില, petrol price hike,പെട്രോൾ വില വർധന, cm against center, ie maayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയൻ

തിരുവനന്തപുരം: സാമൂഹ്യ തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണതകൾ ഇന്ന് ഉയർന്നുവന്നിട്ടുണ്ടെന്നും അതിനെ മുളിലേ നുള്ളിക്കളയേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“സാമൂഹ്യ തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണതകൾ ഇന്ന് ഉയർന്നു വരുന്നുണ്ട്. അതിനെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ തിന്മകൾക്ക് നേതൃത്വം നൽകുന്നത് സമൂഹത്തിന്റെ പൊതുവായ താൽപര്യത്തിന് വിരുദ്ധമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്നും അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രം ചേർത്ത് ഉപമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ചെയ്യുന്നത് ആ തിന്മകൾക്കെതിരേയുള്ള പൊതു ഐക്യത്തെ ശാക്തീകരിക്കുകയല്ല ചെയ്യുകയെന്നും അത് സമൂഹത്തിലെ വേർതിരിവുകൾ വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read More: മതസൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടണം; കലാ സാംസ്കാരിക സാഹിത്യ പ്രവർത്തകർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

“അതുപോലെ തന്നെ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും നമ്മുടെ സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെത്തന്നെ അപകടത്തിലാക്കുമെന്ന് മനസ്സിലാക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

Read More: കേരളത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം; സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് സമുദായ നേതാക്കൾ

ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കാനും ജീവിക്കാനും നമ്മെ പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിവസത്തിൽ ജാതിയെയും മതത്തെയും വിഭജനത്തിനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് യഥാർത്ഥത്തിൽ നാം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan speech about narcotic jihad remark and responses on taliban

Next Story
15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 214 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express