scorecardresearch
Latest News

സൈബര്‍ അടിമകള്‍ക്കുളള ചികിത്സാ കേന്ദ്രങ്ങളെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്ന് മുഖ്യമന്ത്രി

നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി

സൈബര്‍ അടിമകള്‍ക്കുളള ചികിത്സാ കേന്ദ്രങ്ങളെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്ന് മുഖ്യമന്ത്രി

കൊച്ചി: സൈബര്‍ അടിമകള്‍ക്ക് ചികിത്സ നല്‍കാനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കേരളവും ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂര്‍ കുടുപ്പംപടിയില്‍ മേരിപോള്‍ സ്മാരക ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി മരുന്ന് പോലെ കുട്ടികളെ വഴിതെറ്റിക്കുന്ന തരത്തിലേക്ക് നവമാധ്യമങ്ങളും മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നവമാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കാന്‍ ഇക്കാലത്ത് കഴിയില്ല. എന്നാല്‍ തെറ്റായ കാര്യങ്ങള്‍ക്ക് നവമാധ്യമങ്ങളെ ഉപയോഗിക്കുന്ന പ്രവണത സമൂഹത്തില്‍ ഏറിവരികയാണ്. നവമാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് കുട്ടികള്‍ ശരിയായ രീതിയില്‍ മനസിലാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan social media misuse crimes