തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ചുള്ള മുരളീധരന്റെ പ്രതികരണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
"കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവൻ ആലോചിക്കുന്നത്. വാർത്താസമ്മേളനം വിളിച്ചവതരിപ്പിച്ച കണക്ക് എവിടെ നിന്ന് കിട്ടിയതാണ്? എന്തും പറയാമെന്ന മട്ടിലുള്ള കണക്കാണ് അവതരിപ്പിക്കുന്നത്. കണക്കിൽ നേരും നെറിയും പുലർത്താൻ തയാറാകണം," മുഖ്യമന്ത്രി ചോദിച്ചു
നേരത്തെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും മുരളീധരനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. "വായ്പാ പരിധി വെട്ടിക്കുറക്കുന്നത് ആർക്കും സന്തോഷം നൽകുന്ന ഒന്നല്ല. എന്നാൽ സംസ്ഥാനത്തിന്റെ അവകാശമായ വായ്പാ പരിധി വെട്ടിക്കുറച്ചതിൽ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയാണ്," റിയാസ് പറഞ്ഞു.
"8000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. 32,000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ഇതിൽ മലയാളിയായ ഒരു കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണ്. കേരളത്തിന്റെ ആരാച്ചാറിനെപ്പോലെയാണ് അദ്ദേഹം പെരുമാറിക്കൊണ്ടിരിക്കുന്നത്," റിയാസ് കൂട്ടിച്ചേർത്തു.
ആര്‍ബിഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെന്‍ഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ലെന്നും കെ വി തോമസിനെ പോലുളളവര്‍ക്ക് ഓണറേറിയം നല്‍കാനാണെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് നീന്തല്‍ക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും വായ്പ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക പരിശോധിക്കണം. പരിധിക്ക് പുറത്ത് ധൂര്‍ത്തായാല്‍ കേരളം ശ്രീലങ്ക പോലെയാകുമെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തിനെതിരെ എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവൻ ആലോചിക്കുന്നത്: മുഖ്യമന്ത്രി
സംസ്ഥാന സർക്കാരിന്റെ ധൂർത്ത് കേന്ദ്രത്തിന് അനുവദിക്കാനാകില്ല എന്നായിരുന്നു മുരളീധരന്റെ പ്രസ്താവന

പിണറായി വിജയന്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംബന്ധിച്ചുള്ള മുരളീധരന്റെ പ്രതികരണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
"കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഒരു മന്ത്രി പുങ്കവൻ ആലോചിക്കുന്നത്. വാർത്താസമ്മേളനം വിളിച്ചവതരിപ്പിച്ച കണക്ക് എവിടെ നിന്ന് കിട്ടിയതാണ്? എന്തും പറയാമെന്ന മട്ടിലുള്ള കണക്കാണ് അവതരിപ്പിക്കുന്നത്. കണക്കിൽ നേരും നെറിയും പുലർത്താൻ തയാറാകണം," മുഖ്യമന്ത്രി ചോദിച്ചു
നേരത്തെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസും മുരളീധരനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. "വായ്പാ പരിധി വെട്ടിക്കുറക്കുന്നത് ആർക്കും സന്തോഷം നൽകുന്ന ഒന്നല്ല. എന്നാൽ സംസ്ഥാനത്തിന്റെ അവകാശമായ വായ്പാ പരിധി വെട്ടിക്കുറച്ചതിൽ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയാണ്," റിയാസ് പറഞ്ഞു.
"8000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. 32,000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ഇതിൽ മലയാളിയായ ഒരു കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണ്. കേരളത്തിന്റെ ആരാച്ചാറിനെപ്പോലെയാണ് അദ്ദേഹം പെരുമാറിക്കൊണ്ടിരിക്കുന്നത്," റിയാസ് കൂട്ടിച്ചേർത്തു.
ആര്‍ബിഐ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കടമെടുപ്പും ബാധ്യതകളും ക്ഷേമ പെന്‍ഷനോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ലെന്നും കെ വി തോമസിനെ പോലുളളവര്‍ക്ക് ഓണറേറിയം നല്‍കാനാണെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്ക് നീന്തല്‍ക്കുളം പണിയാനോ വിദേശയാത്ര നടത്താനോ ആകും വായ്പ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടുംബസമേതം നടത്തുന്ന വിനോദയാത്രയുടെ പട്ടിക പരിശോധിക്കണം. പരിധിക്ക് പുറത്ത് ധൂര്‍ത്തായാല്‍ കേരളം ശ്രീലങ്ക പോലെയാകുമെന്നും മുരളീധരന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.