മുഴുവന്‍ മുസ്ലീങ്ങളുടേയും അട്ടിപ്പേറവകാശം ലീഗിന് ആരും നൽകിയിട്ടില്ല: പിണറായി വിജയൻ

മുസ്ലീം വിഭാഗങ്ങളില്‍ ഭൂരിപക്ഷവും അകറ്റി നിര്‍ത്തുന്ന ജമാ അത്തെ ഇസ്ലാമിയുമായാണ് നാല് സീറ്റിന് വേണ്ടി ലീഗ് കൂട്ട് കൂടിയതെന്നും മുഖ്യമന്ത്രി

Pinarayi Vijayan, പിണറായി വിജയൻ, CAA, പൗരത്വ ഭേദഗതി നിയമം, BJP, ബിജെപി, RSS, ആർഎസ്എസ്, IE Malayalam, ഐഇ മലയാളം

കണ്ണൂർ: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം ലീഗിന് ആരും നല്‍കിയിട്ടില്ലെന്നും ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെ താന്‍ മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് വര്‍ഗ്ഗീയവാദി പട്ടം തരാന്‍ ശ്രമങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാറപ്രം സമ്മേളനത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസ്ലീം വിഭാഗങ്ങളില്‍ ഭൂരിപക്ഷവും അകറ്റി നിര്‍ത്തുന്ന ജമാ അത്തെ ഇസ്ലാമിയുമായാണ് നാല് സീറ്റിന് വേണ്ടി ലീഗ് കൂട്ട് കൂടിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തെറ്റാണെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പറയാന്‍ ശ്രമിച്ചതിനാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ലീഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് വരുന്നതില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും ലീഗിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ മെക്കിട്ട് കേറാനല്ല ലീഗ് ശ്രമിക്കണ്ടതെന്നും പറ്റിയ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയമാണുയരുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മുന്‍പ് വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്ന് മുന്‍പ് പിണറായി ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമർശവുമായി മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan slams muslim league

Next Story
Karunya Lottery KR-479 Result: കാരുണ്യ KR-479 ഭാഗ്യക്കുറി ഫലം അറിയാംKarunya Lottery, kerala lottery result, kerala lottery result today,കാരുണ്യ ലോട്ടറി, KR397, കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 396 result, kr 398, kr 398 lottery result, kr 398, kerala lottery result kr 398, kerala lottery result kr 398 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 398, karunya lottery kr 398 result today, karunya lottery kr 398 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , kr 398, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com