തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായെന്നും രാജ്യത്ത് സാമ്പത്തിക അരാജകത്വം നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പിലാക്കിയതോടെ സാമ്പത്തിക നിരക്ക് താഴോട്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് വേണ്ടതൊന്നും ധനമന്ത്രി അരുൺ ജയറ്റ്ലി അവതരിപ്പിച്ച ബജറ്റിലില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരക്ക് സേവന നികുതി സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പുന:ക്രമീകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.