കെകെ ശൈലജയെ ഒഴിവാക്കാൻ കാരണം; മറുപടിയുമായി മുഖ്യമന്ത്രി

കെകെ ശൈലജയെ ഒഴിവാക്കിയതിന് പിന്നിൽ ഒരു ദുരുദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു

Pinarayi Vijayan and KK Shailaja

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ നിന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെകെ ശൈലജയെ ഒഴിവാക്കിയതിന് പിന്നിൽ ഒരു ദുരുദ്ദേശമില്ലെന്നും കൊവിഡ് പ്രതിരോധത്തെ അത് ഒരിക്കലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കെകെ ശൈലജക്ക് പുറമെ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ച വച്ച ഒട്ടേറെ പേരുണ്ടെയിരുന്നെന്നും അവർക്കും വീണ്ടും മന്ത്രിസ്ഥാനം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി മാറാത്തതിന് കാരണം പാർട്ടി അങ്ങനെ തീരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൈലജയെ ഒഴിവാക്കിയതിന് പിന്നിൽ ഒരു ദുരുദ്ദേശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: മുഖ്യമന്ത്രിയേക്കാൾ മുകളിൽനിൽക്കുന്നത് ഇഷ്ടമല്ലെന്ന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ജനാർദനൻ

“പാർട്ടിയിൽ ഏതെങ്കിലും ഒരാൾ അല്ല ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. അത് മറ്റൊരു കണ്ണിലൂടെ കാണുന്നില്ലെങ്കിൽ സ്വാഗതം ചെയ്യപ്പെടുന്ന കാര്യമാണ്. എല്ലാ പ്രവർത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. കൂട്ടായ പ്രവർത്തനത്തിൽ ഒരു കുറവും ഉണ്ടാവില്ല. നല്ല മികവോട് കൂടി തുടർന്ന് പ്രവർത്തനങ്ങൾ നടത്താനാവും എന്ന് തന്നെയാണ് കാണേണ്ടത്,” മുഖ്യമന്ത്രി പറഞ്ഞു.

കെകെ ശൈലജയെ ഒഴിവാക്കിയതിൽ പിബിയും പാർട്ടി കേന്ദ്ര നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാർത്തകളിൽ ഒരു വാസ്തവവുമില്ലെന്നും മാധ്യമപ്രവർത്തനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പുതിയ ആളുകൾ നേതൃനിരയിലേക്ക് വരട്ടെ എന്നതാണ് നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“മന്ത്രിസഭയിലെ എല്ലാവരും മികവ് പുലർത്തിയവരാണ്. വിമർശനങ്ങളെ നല്ല രീതിയിൽ കാണുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan response on not including kk shailaja in new ldf ministry

Next Story
നൂറ് കടന്ന് പ്രതിദിന മരണ നിരക്ക്; 32,762 പുതിയ കേസുകള്‍covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com