/indian-express-malayalam/media/media_files/uploads/2017/04/pinarayi-vijayan03.jpg)
തിരുവനന്തപുരം: ടി.പി.സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയത് തക്കതായ കാരണമുളളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി സർക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്നും ബാലനീതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി 25000 രൂപ സുപ്രീംകോടതിയുടെ ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കാനാണ് നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സെൻകുമാർ കേസിൽ സുപ്രീംകോടതിയിൽനിന്നും സർക്കാരിനുണ്ടായ നാണക്കേട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതിനെത്തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.
സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് വൈകുന്നതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിൽ സുപ്രീംകോടതിയിൽനിന്നും സംസ്ഥാന സർക്കാർ വൻതിരിച്ചടി നേരിട്ടിരുന്നു. കോടതി വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു. മാത്രമല്ല 25,000 രൂപ കോടതിച്ചെലവ് സർക്കാർ കെട്ടിവയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.