scorecardresearch

കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല; എല്ലാ സിനിമകളും ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ് എന്ന് മുഖ്യമന്ത്രി പറഞ്ഞു

രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ് എന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
IFFK

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ 19 സിനിമകൾ പ്രദർശിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

Advertisment

"മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും" മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഐഎഫ്എഫ്‌കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്ത സംഭവത്തിൽ പ്രതിഷേധം ശക്തം

സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് ചിത്രങ്ങളുടെ പ്രദർശനം മുടങ്ങിയത്. പലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് അനുമതി നിഷേധിച്ചത്. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും അടൂർ ഗോപാലകൃഷ്ണൻ, കമൽ തുങ്ങിയരും രംഗത്തെത്തിയിരുന്നു.

Also Read:വേരുകൾ നഷ്ടപ്പെടുന്നവരുടെ കഥ പറഞ്ഞ് 'പലസ്തീന്‍ 36'

ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പലസ്തീൻ 36നും അനുമതി ലഭിച്ചില്ല. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ അബ്ദു റഹ്മാന സിസാക്കോയുടെ റ്റിംബക്റ്റൂ എന്ന ചിത്രവും, ബാറ്റ്ൽഷിപ്പ് പൊട്ടെംകിൻ, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയവയാണ് പ്രദർശനാനുമതി ലഭിക്കാത്ത ചിത്രങ്ങൾ.

Also Read:കൊടുംമഞ്ഞിലെ അതിജീവനം; കയ്യടി നേടി ഫ്രാഗ്മെന്റ്സ് ഫ്രം ദി ഈസ്റ്റ്

സിനിമകൾക്ക് അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ ആരെയാണ് ഭയപ്പെടുന്നതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചോദിച്ചു. ലോകപ്രശസ്തമായ ക്ലാസിക്കൽ സിനിമകളായ പലസ്തീൻ ചലച്ചിത്രങ്ങൾ കാണിക്കേണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു. ആദ്യം എല്ലാ സിനിമയ്ക്കും അനുമതി നിഷേധിക്കുകയായിരുന്നു. മേളയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Read More: ഹൃദയം കവർന്ന് നിനോ

Pinarayi Vijayan Iffk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: