ശബരിമല: എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. തൃശൂര്‍ ജില്ലയിലെ കൊടകര സ്വദേശിയാണ് അദ്ദേഹം. വരുന്ന ഒരു വര്‍ഷത്തേക്കാണ് അദ്ദേഹം അയ്യപ്പനെ സേവിക്കുക. അഭിമുഖത്തില്‍ നിന്നും തെരഞ്ഞെടുത്ത 14 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നന്പൂതിരിയേയും തിരഞ്ഞെടുത്തു.

സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും പങ്കെടുത്തു. പന്തളം കൊട്ടാരം പ്രതിനിധി സൂര്യ വർമയാണ് നറുക്കെടുപ്പു നടത്തിയത്.

aneesh namboothiri , malikappuram melsanthi, sabarimala, priest

അനീഷ്‌ നമ്പൂതിരി , മാളികപ്പുറം മേല്‍ശാന്തി

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുക്കാനും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി ശബരിമലയിലെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെ പമ്പയിലെത്തിയ അദ്ദേഹം രാത്രി പത്തരയോടെ സന്നിധാനത്തെത്തി. ശബരിമലയുടെ വികസന പ്രവർത്തനത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പമ്പയിൽ എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ , ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ രാജു ഏബ്രഹാം എം.എൽ.എ എന്നിവർ ചേർന്നു സ്വീകരിച്ചു. സ്വാമി അയ്യപ്പൻ റോഡു വഴി പതുക്കെയാണ് മല ചവിട്ടിയത്. ദേവസ്വം ബോർഡ് പ്രസിഡന്റും, ദേവസ്വം മന്ത്രിയും, പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോ എന്നിവർ ഉൾപ്പെട്ട ഉദ്യേഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , ആർ.ചന്ദ്രശേഖരൻ , കെ.രാജു, മാത്യു ടി തോമസ് എന്നിവരും ഒപ്പമുണ്ട്.

രാവിലെ 10ന് ഗസ്റ്റ് ഹൗസ്,വാട്ടർ ടാങ്ക് എന്നിവയുടെ തറക്കല്ലിടൽ, 11ന് ഇക്കൊല്ലത്തെ തീർത്ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം എന്നിവയാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. ഉച്ചകഴിഞ്ഞ് മൂന്നിന് അദ്ദേഹം പമ്പയിലേക്ക് പുറപ്പെടും. 5. 30ന് നിലയ്ക്കൽ പിൽഗ്രിം സെന്റർ ഉദ്ഘാടനവും പമ്പ ബ്യൂട്ടിഫിക്കേഷൻ, ടോയ്ലറ്റ് കോംപ്ളക്സ്, നടപ്പന്തൽ എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ