scorecardresearch

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍

തിരുവനന്തപുരം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെത്തി. ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായ് വഴിയുള്ള ഫ്ളൈറ്റിലാണ് പുറപ്പെട്ടത്.

Advertisment

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷന്‍) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുളള പരിപാടികളില്‍ പങ്കെടുത്തശേഷം ജൂലൈ 18-ന് മുഖ്യമന്ത്രി തിരിച്ചെത്തും.

നിപ്പ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാൾടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് ഇന്ന് സ്വീകരണം നൽകും. മന്ത്രി കെ.കെ. ശൈലജയും പങ്കെടുക്കും. ബുധനാഴ്ച വൈകിട്ട് അമേരിക്കയിലേയ്ക്ക് പോയ മന്ത്രി ശൈലജ 17ന് തിരിച്ചെത്തും.

Pinarayi Vijayan America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: