കോവിഡ്: മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ്‌ സെക്രട്ടറി ഇന്ന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ല

അതേസമയം, തന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്

CM Raveendran Enforcement

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടിസ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീ.പ്രൈവറ്റ്‌ സെക്രട്ടറി സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല. വെള്ളിയാഴ്‌ച ഇ ഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുൻപാണ് രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയത്. എന്നാൽ, ഇന്നലെ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചതായാണ് വാർത്ത.

കോവിഡ് ബാധിച്ച് വിശ്രമത്തിലായതിനാൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സാധിക്കില്ലെന്ന് രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ അറിയിച്ചു. രവീന്ദ്രൻ ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. രണ്ട് ദിവസമായി ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ശരീരവേദന കൂടി വന്നതിനെ തുടര്‍ന്നാണ് പരിശോധനക്ക് വിധേയനായത്. പനിയെതുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ഓഫീസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

എന്നാൽ ലൈഫ് മിഷൻ കരാർ ലഭിച്ച ഹൈദരാബാദിലെ പെന്നാർ ഇൻഡസ്രീസ് ഉടമ ആദിത്യ നാരായണ റാവുവിനെ ഇന്ന് ചോദ്യം ചെയ്യും. ഇദ്ദേഹത്തോട് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Read Also: ബിനീഷ് കേസ്; നിജസ്ഥിതി അറിയാതെ പ്രവചനം നടത്താനില്ലെന്ന് പിണറായി

അതേസമയം, തന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. സർക്കാരിനു ആശങ്കയില്ല. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴേക്കും മറ്റ് ചില കഥകൾ മെനയാൻ ചിലർക്ക് മോഹങ്ങളുണ്ട്. അന്വേഷണ ഏജൻസിക്ക് ചില വിവരങ്ങൾ അറിയാൻ ഉണ്ടാകും. അതുകൊണ്ടായിരിക്കും രവീന്ദ്രന് നോട്ടീസ് നൽകിയത്. ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അയാൾ പ്രതിയാകില്ലെന്നും പിണറായി പറഞ്ഞു. രവീന്ദ്രൻ തനിക്ക് വളരെ കാലമായി പരിചയമുള്ള ആളാണെന്നും അതുകൊണ്ട് തന്നെ പൂർണ വിശ്വാസമുണ്ടെന്നും പിണറായി വ്യാഴാഴ്‌ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം.രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് നോട്ടിസ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനാണ് സി.എം.രവീന്ദ്രൻ. പാർട്ടി നോമിനിയായാണ് രവീന്ദ്രൻ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തെത്തിയത്. രവീന്ദ്രനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാര കേന്ദ്രമെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. രവീന്ദ്രനെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan private secretary cm raveendran covid positive ed notice

Next Story
ബിനീഷ് കേസ്; നിജസ്ഥിതി അറിയാതെ പ്രവചനം നടത്താനില്ലെന്ന് പിണറായിpocso, pinarayi vijayan, cm, chief minister, fast track courts, courts, inter pol, online child abuse, child abuse, കോടതി, മുഖ്യമന്ത്രി, പിണറായി വിജയൻ, പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതി, ഇന്റർപോൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com