ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും; ബാങ്കുകൾ അഞ്ച് ദിവസം

ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കും

Triple lockdown withdrawn in three districts extended in Malappuram

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കുന്നതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആർ)ന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക.

ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള 575 പ്രദേശങ്ങളെ ബി വിഭാഗമായുമാണ് തരംതിരിച്ചിരിക്കുന്നത്. ടിപിആർ 16-24 ശതമാനത്തിനിടയിലുള്ള 171 പ്രദേശങ്ങളാണ് സി വിഭാഗത്തിൽ. ഡി വിഭാഗത്തിൽ ടിപിആര്‍ 24 ശതമാനത്തിന് മുകളിലുള്ള 11 പ്രദേശങ്ങളാണുള്ളത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കും.

ബാങ്കുകൾ തിങ്കൾ മുതൽ വെള്ളിവരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ പ്രവര്‍ത്തിക്കാം. നിലവിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്.

എ, ബി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ 25 ശതമാനം വരെ ജീവനക്കാരോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം.

എ, ബി വിഭാഗങ്ങളിൽ വരുന്ന പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാം. ഒരേ സമയം പതിനഞ്ച് ആളുകളിൽ കൂടാതെ പ്രവേശനം അനുവദിക്കാനാണ് ധാരണ.

Also Read: കോവിഡ് സ്ഥിരീകരിച്ചത് 12,617 പേർക്ക്; ടിപിആർ 10.72

ടിവി പരമ്പരകളുടെ ഇൻഡോർ ചിത്രീകരണത്തിന് നിയന്ത്രണങ്ങളോടെ അനുമതി നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ച് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കുന്ന കാര്യവും ആലോചിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിന്റെ ഇരു ഡോസും എടുത്തവരെ പ്രവേശിപ്പിക്കാനാണ് ആലോചിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല.

കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 18-23 വയസുകാർക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കും. തുടർന്ന് ക്ലാസുകള്‍ ആരംഭിക്കും. വാക്സിൻ നൽകിയ സാഹചര്യത്തിൽ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ക്ലാസ് തുടങ്ങും. സ്‌കൂള്‍ അധ്യാപകരുടെ വാക്‌സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കും. കുട്ടികളുടെ വാക്‌സിന്‍ ലഭ്യമാവുന്ന മുറയ്ക്ക് വിതരണം ചെയ്യും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan pressmeet on covid and lockdown extension and relaxation in kerala

Next Story
കോവിഡ് സ്ഥിരീകരിച്ചത് 12,617 പേർക്ക്; ടിപിആർ 10.72
The moderation of comments is automated and not cleared manually by malayalam.indianexpress.com