സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവർക്കുമേൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ല: മുഖ്യമന്ത്രി

പാർട്ടിയുടെ ആളുകൾ എന്ന് പറഞ്ഞ് പോസ്റ്റിടുന്നവരെല്ലാം പാർട്ടിയുടെ ഔദ്യോഗിക വക്താക്കളല്ലെന്നും മുഖ്യമന്ത്രി

pinarayi vijayan, kifb, ed, enforcement, enforcement directorate, elecion commissioner, nirmal sitaraman, ഇഡി, ഇ ഡി, കിഫ്ബി, മുഖ്യമന്ത്രി, പിണറായി, പിണറായി വിജയൻ, തിരഞ്ഞെടുപ്പ്, election, നിർമല സീതാരാമൻ, Kerala news, kerala vartha, കേരള വാർത്ത, വാർത്ത, വാർത്തകൾ, കേരള വാർത്തകൾ, ie malayalam

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവർക്കുമേൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ലെന്നും അവരുടെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ഇവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ തെറ്റായ ചില കാര്യങ്ങൾ നടക്കാറുണ്ട്. അത്തരം കാര്യങ്ങളോട് കൃത്യതയാർന്ന സമീപനമാണ് സർക്കാർ സ്വീകരിച്ച് പോന്നിട്ടുള്ളത്. ഒരു ക്രിമിനൽ ആക്ടിവിറ്റിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല,” മുഖ്യമന്ത്രി പറഞ്ഞു.

“നമ്മുടെ സമൂഹത്തിൽ ആരെ എടുത്താലും അവർക്കെല്ലാം ഏറിയ കൂറും രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാവും. അത് പ്രധാന രാഷ്ട്രീയ പ്രവർത്തകരാവണമെന്നില്ല രാഷ്ട്രീയ അഭിപ്രായം വച്ചുപുലർത്തുന്നവർ. അതിന്റെ ഭാഗമായി ചില പ്രതികരണങ്ങൾ നടത്തിയവരുമുണ്ടാവും. ഏത് അഭിപ്രായം പ്രകടിപ്പിക്കുന്നവർ എന്നത് സർക്കാരിന് മുന്നിൽ ഒരു പ്രശ്നമേ അല്ല,” മുഖ്യമന്ത്രി പറഞ്ഞു.

Read More: സ്വര്‍ണക്കടത്തിന് അന്തര്‍ സംസ്ഥാന ബന്ധം; ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്നും കസ്റ്റംസ്

“തെറ്റ് ചെയ്തിട്ടുണ്ടോ? കുറ്റം ചെയ്തിട്ടുണ്ടോ? ആ തെറ്റിന്റെ, കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുക. അതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികൾ ഇതുവരെ സ്വീകരിച്ച് വന്നിട്ടുമുണ്ട്,”

“എന്നാൽ ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായി ഇടപെടുന്നതിനുള്ള ചില പ്രയാസങ്ങളുണ്ട്. കാരണം അത് നിയമപരമായി തന്നെ മറ്റു ചില ഏജൻസികൾ മാത്രം കൈകാര്യം ചെയ്യേണ്ടതായിരിക്കും,” മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സംസ്ഥാനത്ത് പലതരത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട് എന്നതിനാൽ അത്തരം കാര്യങ്ങളിലും നമ്മുടെ സംസ്ഥാനത്തിന് തന്നെ ഇടപെടാവുന്ന തരത്തിൽ നിയമപരമായ മാർഗങ്ങൾ ആലോചിക്കേണ്ട ഘട്ടം വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതായാലും ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് തന്നെ ഇത്തരം ശക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന നിലയാണ് സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കി അറസ്റ്റിൽ

“പാർട്ടിയുടെ ആളുകൾ എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നവരെല്ലാം പാർട്ടിയുടെ ഔദ്യോഗിക വക്താക്കളോ പാർട്ടിക്ക് വേണ്ടി ചുമതലപ്പെടുത്തിയതിന്റെ ഭാഗമായി പോസ്റ്റിടുന്നവരോ അല്ല. അവർക്ക് ഒരു കാര്യത്തിൽ വികാരം തോന്നുന്നു. ആ വികാരം തോന്നിയാൽ ആ കാര്യങ്ങൾ വിളിച്ച് പറയുന്നതിന് പകരം പോസ്റ്റിടുന്നു. അത് പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ വരുന്നതല്ല. പാർട്ടിക്ക് അതിന്റെയെല്ലാം ചുമതല ഏറ്റെടുക്കാൻ കഴിയില്ല,” മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ പാർട്ടി അത് സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഫേസ്ബുക്ക് പോസ്റ്റിൽ പലരും പല കാര്യങ്ങൾ അവകാശപ്പെടാറുണ്ട്. തങ്ങൾ പാർട്ടിയാണെന്ന് പറഞ്ഞ് പോസ്റ്റിടുന്നവരും അതിലുണ്ടാവും. പാർട്ടിയുടെ സാധാരണ ധാരണക്ക് അനുസരിച്ചല്ലാത്ത പോസ്റ്റുകൾ ഇത്തരത്തിൽ വന്നപ്പോളാണ് പാർട്ടിക്ക് പരസ്യമായി ആ വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നത്. പാർട്ടിയുടെ രീതിക്ക് അനുസരിച്ച് മാത്രമേ പോസ്റ്റിടാവൂ എന്നും ആ മാന്യത കാത്തുസൂക്ഷിക്കണമെന്നും പാർട്ടിക്ക് പറയേണ്ടി വന്നിട്ടുണ്ട്. അത് ഇത്തരം ആളുകളെ ചെറുക്കുന്നതിന് വേണ്ടിയാണ്,” മുഖ്യമന്ത്രി പറഞ്ഞു.

“സിപിഎം ലക്ഷക്കണക്കിന് പേർ അണിനിരന്ന പാർട്ടിയാണ്. അതിൽ പല തരക്കാർ ഉണ്ടാവും. സാധാരണ തെറ്റിന്റെ ഒപ്പം നിൽക്കുന്ന പാർട്ടി അല്ല സിപിഎം,” മുഖ്യമന്ത്രി പറഞ്ഞു.

“ദീർഘകാലം പാർട്ടിക്ക് വേണ്ടി ഏത് തരം സേവനം നിർവഹിച്ചാലും ആളുകൾ പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ അതിൽ ഇടപെടുകയും ആ തെറ്റിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള തീരുമാനങ്ങളിലേക്ക് കടക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. അതിന്റെ ഭാഗമായി ചിലരെ പാർട്ടിയിൽ നിന്ന് പുറത്താക്കാറുണ്ട്. എത്രയോ സംഭവങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്.”

“പാർട്ടിക്കകത്ത് നിന്ന് ആരെങ്കിലും തെറ്റ് ചെയ്താൽ അവർക്ക് സംരക്ഷണം നൽകുന്ന പാർട്ടിയല്ല സിപിഎം. നമ്മുടെ സമൂഹത്തെ കൂടുതൽ ഉയർന്ന മാനങ്ങളിലേക്ക് കൊണ്ടു പോവാൻ ശ്രമിക്കുന്ന പാർട്ടി അതിന് നേരെ വിപരീതമായ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ല. അക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട.” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan pressmeet comments karipur gold smuggling case arjun ayanki remand

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com