വിവാദങ്ങൾ തള്ളിക്കളയുന്നു, ജനം വിലയിരുത്തട്ടെ: മുഖ്യമന്ത്രി, വീഡിയോ

കോവിഡ്-19 നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സൽപേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരുണ്ടെന്നും പിണറായി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ഉയർന്ന വിവാദങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോവിഡ്-19 നെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“കോവിഡ്-19 എന്ന മഹാമാരിയെ നേരിടാൻ കേരളം നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണ്,” പിണറായി പറഞ്ഞു.

Read Also: പിണറായി പത്രസമ്മേളനം നടത്തിയതുകൊണ്ടല്ല കോവിഡിനെ പ്രതിരോധിച്ചത്: കെ.സുധാകരൻ

ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ്. വിവിധ ലോക ഏജൻസികൾ, വികസിത രാജ്യങ്ങൾ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കിയെന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്-19 നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സൽപേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ്, ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന് ചിന്തിക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോൾ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവ് കൂടിയായ ജോൺ ബ്രിട്ടാസാണ് പരിപാടിയുടെ അവതാരകൻ. ഇന്നു രാത്രി 7.30 നു ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, കൈരളി തുടങ്ങിയ ചാനലുകളിൽ മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ സംപ്രേഷണം ചെയ്യും.

കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കഴിഞ്ഞ ഏതാനും ആഴ്‌ചയായി സംവാദ പരിപാടി നടന്നിട്ടില്ല. കോവിഡ് അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെ ദിനംപ്രതിയുള്ള വാർത്താസമ്മേളനം അവസാനിപ്പിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇനി കോവിഡ് അവലോകനയോഗം നടക്കുക. അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan press meet tv show naam munnott

Next Story
പിണറായി പത്രസമ്മേളനം നടത്തിയതുകൊണ്ടല്ല കോവിഡിനെ പ്രതിരോധിച്ചത്: കെ.സുധാകരൻk sudhakaran, കെ സുധാകരൻ, pinarayi vijayan, പിണറായി വിജയൻ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express