സംസ്ഥാനത്ത് 72 ഗ്രാമപ്പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി പിണറാി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 500 മുതല്‍ 2000 വരെ സജീവ കോവിഡ് കേസുകളുള്ള 57 പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിൽ മാത്രം 50 ശതമാനമോ അതിലധികമോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 19 പഞ്ചായത്തുകളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read More: കോവിഡ് ചികിൽസാ നിരക്കിന് കടിഞ്ഞാണിട്ട് സർക്കാർ; ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് കോടതി
കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുതന്നെ തുടരുകയാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മറ്റു ജില്ലകളില്‍ രോഗനിരക്ക് പതുക്കെ കുറഞ്ഞുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി എടുക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അൽപം കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 27.56 ആണ്
കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി എടുക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അൽപം കുറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 27.56 ആണ്ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read More: ആശങ്ക അകലുന്നില്ല; 27,487 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56
സംസ്ഥാന സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി കോവിഷീൽഡ് വാക്സിനിൽ 3 .5 ലക്ഷം ഡോസ് വാക്സിനുകൾ ഇന്ന് സംസ്ഥാനത്ത് എത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിൽ എത്തുന്ന വാർഡ്‌തല സമിതികളിലെ സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സന്നദ്ധ സേന വളണ്ടിയർമാർ, തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുകയെന്നും അദ്ദേഹം പറഞ്ഞു.