തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും ഒടുവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഇതിൽ മൂന്നുപേർ നേരത്തെ രോഗവിമുക്തരായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പയായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Also Read: Covid 19 Live Updates: ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം അടയ്ക്കും

ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ പൊതുവിതരണ സംവിധാനം വഴി ഒരുമാസത്തെ ഭക്ഷ്യധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 25ആയി വര്‍ധിച്ചു. കാസര്‍കോഡ് സ്വദേശിക്കാണ് അവസാനമായി കോവിഡ് ബാധ സ്ഥിരീകരിച്ചത്.

ഏപ്രിലില്‍ കിട്ടേണ്ട സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഈ മാസം നല്‍കും. പെന്‍ഷനില്ലാത്ത പാവങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും.ഏപ്രില്‍ മാസത്തോടെ സംസ്ഥാനത്ത് 100 ഭക്ഷണ ശാലകള്‍ ആരംഭിക്കും. 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കാം. എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തോടെ കൊടുത്തു തീര്‍ക്കും.സേനാ, അര്‍ദ്ധ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. അവര്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: കോവിഡ്: സ്വകാര്യ മേഖലയിലും ‘വർക്ക് ഫ്രം ഹോം’ കർശനമായി നടപ്പിലാക്കണമെന്ന് കേന്ദ്രം

ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. 500 കോടിയുടെ ആരോഗ്യ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,926 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 64 പേരെ ആശുപത്രികളില്‍ പുതുതായി പ്രവേശിപ്പിച്ചു. 6,103 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയത്. 5185 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 2921 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു ഇതില്‍ 2342 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.