ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടും; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും സർവ്വകക്ഷി യോഗത്തിൽ ധാരണയായി

കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് നവംബറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്

pocso, pinarayi vijayan, cm, chief minister, fast track courts, courts, inter pol, online child abuse, child abuse, കോടതി, മുഖ്യമന്ത്രി, പിണറായി വിജയൻ, പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതി, ഇന്റർപോൾ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടും. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ധാരണയായത്. ഇക്കാര്യം സംസ്ഥാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. കുട്ടനാട്, ചവറ മണ്ഡലങ്ങളിലാണ് നവംബറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും താൽക്കാലികമായി അൽപ്പം മാറ്റിവയ്ക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിക്കാനും തീരുമാനമായി. എന്നാൽ അധികം വൈകാതെ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

“16-ാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. അങ്ങനെയെങ്കിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനാണ് സാധ്യത. 2011ലും 2016ലും ഏപ്രിലിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. അതുവച്ച് നോക്കുമ്പോൾ 2021 മാർച്ചിൽ മാതൃക പെരുമാറ്റ ചട്ടം നിലവിൽ വരാനും സാധ്യതയുണ്ട്. 2020 നവംബറിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ മൂന്ന് പൂർണ മാസങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവർത്തിക്കാൻ ലഭിക്കുക. തിരഞ്ഞെടുപ്പ് ചിലവും മറ്റ് ബാധ്യതകളും തട്ടിച്ചുനോക്കിയാൽ ഇത് തുച്ചമാണ്,”മുഖ്യമന്ത്രി പറഞ്ഞു.

Also Read: മന്ത്രി ഇ.പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; രോഗ ഉറവിടം വ്യക്തമല്ല

മൂന്ന് മാസത്തേക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന ഒരും അംഗത്തിന് വേണ്ട സമയം ലഭിക്കില്ല. “ജനപ്രാതിനിധ്യ നിയമം 1951 വകുപ്പ് 151 എ പറയുന്നത് ഒഴിവുണ്ടായി ആറു മാസത്തിനുള്ളിൽ നികത്തണമെന്നാണ്. കുട്ടനാട് മണ്ഡലത്തിൽ ഒഴിവുണ്ടായി ആറു മാസം കഴിഞ്ഞിരിക്കുന്നു.” മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം കോവിഡ് 19ന്റെ വ്യാപനം നമ്മെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നമായി തുടരുകയാണ്. സർക്കാർ സംവിധാനമാകെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. മൂന്ന് മാസം മാത്രം പ്രവർത്തിക്കുന്ന നിയമസഭാ അംഗത്തെ തിരഞ്ഞെടുക്കാൻ ശ്രദ്ധ തിരിക്കുന്നത് ഉചിതമാണോയെന്നാണ് ചോദ്യം. പൊതു തിരഞ്ഞെടുപ്പിനോടൊപ്പം ഈ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന അഭിപ്രായമാണ് യോഗത്തിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

2020 ജൂലൈ മാസത്തില്‍ ദിവസേനയുള്ള പുതിയ കോവിഡ് കേസുകളുടെ ശരാശരി 618 ആയിരുന്നെങ്കില്‍ ആഗസ്റ്റ് മാസത്തില്‍ ഇത് 1672 ആയി ഉയര്‍ന്നു. സെപ്റ്റംബര്‍ 9 വരെ 2281 ആയി. ഇന്നലെ 3349 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 
കോവിഡ് വ്യാപനം മുഖ്യ പ്രശ്നമായി നിലനില്‍ക്കുകയാണ്. നമ്മുടെ മുന്നിലെ വലിയ വെല്ലുവിളിയാണത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും കോവിഡ് സാഹചര്യം ബാധകമല്ലേ എന്ന സംശയം ചിലര്‍ക്കുണ്ടാവും. അത് ന്യായവുമാണ്. എന്നാല്‍,  മാറ്റിവയ്ക്കാനാവാത്ത ഭരണഘടനാ ബാധ്യതയാണ് തദ്ദേശസ്വയംഭരണ സ്ഥാപനതെരഞ്ഞെടുപ്പ്. എങ്കിലും പരിമിതിക്കുള്ളില്‍  നിന്നുകൊണ്ട് ഇതിന്‍റെ തീയതിയില്‍  അല്‍പ്പമൊക്കെ വ്യത്യാസം വരുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ അനുച്ഛേദം 243 ഇ, 243 യു  എന്നിവ പ്രകാരമുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബാധ്യത. അതിനാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് വളരെയധികം നീട്ടിക്കൊണ്ടുപോകുന്നത് അസാധ്യമായിരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan press meet on by election

Next Story
മന്ത്രി ഇ.പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; രോഗ ഉറവിടം വ്യക്തമല്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com