Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ, കോവിഡ് മാനദണ്ഡം പാലിക്കണം: മുഖ്യമന്ത്രി

സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്നതുപോലെ ആളുകൾ കൂടുന്ന ചടങ്ങുകൾ വിദ്യാരംഭത്തിനു ഇത്തവണയുണ്ടാകില്ല

pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ഇത്തവണ വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിൽ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്‌ചയാണ് വിദ്യാരംഭം. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്നതുപോലെ ആളുകൾ കൂടുന്ന ചടങ്ങുകൾ വിദ്യാരംഭത്തിനു ഇത്തവണയുണ്ടാകില്ല.

നിയന്ത്രണങ്ങളിൽ ശ്രദ്ധ വേണം

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വന്നതോടെ വാഹനങ്ങള്‍ കൂടുതലായി നിരത്തിലുണ്ട്. സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നതില്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അശ്രദ്ധകള്‍ നാം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡ്രൈവിങ് സ്‌കൂളുകൾക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതോടെ നിരവധി ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ റോഡില്‍ ഇറങ്ങിയിട്ടുണ്ട്. ഇവര്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം വാഹനങ്ങളില്‍ വിദ്യാര്‍ഥികളും പഠിപ്പിക്കുന്നയാളും നിര്‍ബന്ധമായും മാസ്‌കും കൈയുറയും ധരിക്കണം. കൈകള്‍ ഇടയ്‌ക്കിടെ സാനിറ്റൈസ് ചെയ്യണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാന്‍ കഴിയുന്നത്രയും ആളുകളെ മാത്രമേ ഒരു സമയം വാഹനത്തില്‍ കയറ്റാവൂ. ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാവുന്നതിലും അധികം ആളുകള്‍ ചില സ്ഥലങ്ങളില്‍ വന്നുകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവാഹങ്ങള്‍ അധികമായി നടക്കുന്ന സമയമാണിത്. ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമുണ്ടാകണം. ബന്ധപ്പെട്ട സെക്‌ടറൽ മജിസ്ട്രേറ്റുമാര്‍ ഓരോ പ്രദേശത്തും നടക്കുന്ന ഇത്തരം ചടങ്ങുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. കുറേ കാലത്തേക്കുകൂടി ആഘോഷ പരിപാടികളില്‍ നാം ഇതേ നിയന്ത്രണം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

കളമശേരി മെഡിക്കൽ കോളേജിന് ക്ലീൻ ചിറ്റ്

കളമശേരി മെഡിക്കൽ കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. ആരോപണങ്ങള്‍ വസ്‌തുതാപരമല്ലെന്ന് സമൂഹത്തിന് ബോധ്യമായിട്ടുണ്ട്. ഓക്‌സിജൻ ട്യൂബ് മാറിക്കിടക്കാനുള്ള സാധ്യതയില്ല. ഒറ്റപ്പെട്ടതെങ്കിലും വ്യാജപ്രചാരണമായി ചിലർ രംഗത്തുണ്ട്. ഇത് സർക്കാർ ഗൗരവമായിട്ടാണ് എടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നല്ല രീതിയിൽ കോവിഡ് ചികിത്സ നടക്കുന്ന സ്ഥലമാണ് കളമശേരി മെഡിക്കൽ കോളേജ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്; 7593 പേർക്ക് രോഗമുക്തി

കുമ്മനത്തിനെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമല്ല

കുമ്മനം രാജശേഖരനെതിരായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു കേസും രാഷ്‌ട്രീയം നോക്കി എടുക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജലീലിനെതിരായ ആരോപണം

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് യുഎഇയിൽ നിന്ന് ഒരു യുവാവിനെ നാടുകടത്താൻ മന്ത്രി കെ.ടി.ജലീൽ ശ്രമിച്ചു എന്ന ആരോപണത്തെ മുഖ്യമന്ത്രി തള്ളി. മന്ത്രിയുടെ മൊബെെൽ ഫോൺ ഹാക്ക് ചെയ്‌ത ആളാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന പരാതി. യുഎഇയിൽ നിന്ന് അയാളെ നാട്ടിലെത്തിക്കാൻ ശ്രമിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് അറിഞ്ഞത്. കൂടുതൽ അന്വേഷിച്ച ശേഷം ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉള്ളിക്ഷാമം പരിഹാരിക്കാൻ നടപടി

ഉള്ളിക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാഫെഡ് മുഖേന ഉള്ളിയും സവാളയും എത്തിക്കാനാണ് നീക്കം. ഇതിനായി നടപടിക്രമങ്ങൾ ആരംഭിച്ചു. ചെറുപയർ, തുവരപരിപ്പ്, ഉഴുന്ന് എന്നിവയുടെ ക്ഷാമവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സവാളയ്‌ക്കും ഉള്ളിയ്‌ക്കും ദിനംപ്രതിയാണ് വില വർധിക്കുന്നത്. കേരളത്തിലേക്കുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നാഫെഡ് വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്‌ത് സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. സവാളയ്‌ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. പത്ത് രൂപവച്ച് ദിവസവും വർധിക്കുന്ന സാഹചര്യമാണ്. നേരത്തെയും ഇതുപോലെ പ്രതിസന്ധി ഉടലെടുത്തിരുന്നു. അന്നും നാഫെഡ് വഴി സവാള ഇറക്കുമതി ചെയ്താണ് വിലകയറ്റം നിയന്ത്രിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan press meet october 22 kerala news

Next Story
സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്; 7593 പേർക്ക് രോഗമുക്തിCovid-19 Kerala, കോവിഡ്- 19 കേരള, July 5, ജൂലൈ 5, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com