യോഗ്യതകളില്ലാത്ത 5,910 പേരെ യുഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തി: കണക്കുകൾ നിരത്തി മുഖ്യമന്ത്രി

യുഡിഎഫിന്റെ തെറ്റായ നയങ്ങൾ തിരുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്‌തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമന വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യതകളില്ലാത്ത 5,910 പേരെയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന്റെ തെറ്റായ നയങ്ങൾ തിരുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്‌തതെന്ന് മുഖ്യമന്ത്രി കണക്കുകൾ നിരത്തി തിരിച്ചടിച്ചു. മുൻ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഷ്ടക്കാർക്ക് നിയമനം നൽകി. എന്നാൽ, യോഗ്യതകൾ അടിസ്ഥാനമാക്കി മാത്രമാണ് ഈ സർക്കാർ സ്ഥിര നിയമനങ്ങൾ നടത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളിലേക്കാണ് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. പത്ത് വർഷം പൂർത്തിയാക്കിയവരെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സർക്കാർ നിയമിച്ചത്. ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിച്ചതും തസ്‌തികകൾ സൃഷ്‌ടിച്ചതും ഈ സർക്കാർ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: പിഎസ്‌സിയിൽ പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കുന്നു, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നടപടിക്രമം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഈ സര്‍ക്കാരിന്റെ കാലയളവില്‍ പിഎസ്‌സി മുഖേന 1,55,000 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെയാണ് റാങ്ക് ലിസ്റ്റില്‍ പിഎസ്‌സി ഉള്‍പ്പെടുത്തുന്നതെന്നും അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ഥികൾക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സിയിൽ നിലവില്‍ ഒഴിവുള്ള എട്ട് അംഗങ്ങളെ നിയമിക്കുന്നതിന് സർക്കാർ ഗവർണറോട് ശുപാർശ ചെയ്‌തു. പിഎസ്‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്‌ച വരുത്തുന്ന നിയമനാധികാരികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan press meet live updates

Next Story
5980 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; കേരളത്തിൽ മാത്രം രോഗവ്യാപനമെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com