മാസ്കുകള്‍ സുരക്ഷിതമായി ഉപയോഗിക്കണം; അശാസ്ത്രീയ മാർഗങ്ങൾ അപകടകരം: മുഖ്യമന്ത്രി

“ബ്ളാക് ഫംഗസ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ തടയാന്‍ ശരിയായ രീതിയില്‍ മാസ്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അതുകൊണ്ട് മാസ്കുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം,” മുഖ്യമന്ത്രി പറഞ്ഞു

domestic returnees pass, ഡൊമെസ്റ്റിക് പാസ്‌, മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് വരാനുള്ള പാസ്‌, covid19, കോവിഡ്-19, jagratha portal, ജാഗ്രതാ പോര്‍ട്ടല്‍, keralam, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ഉപയോഗിക്കുമ്പോൾ അത് സുരക്ഷിതമായും ശാസ്ത്രീയമായും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങള്‍ പിടിപെടാനും കാരണമാവുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

“മാസ്ക്കുകളുടെ ഉപയോഗം കോവിഡ് രോഗവ്യാപനം തടയാന്‍ ഏറ്റവും ഉപകാരപ്രദമായ പ്രതിരോധ മാര്‍ഗമാണ്. കോവിഡിനെ മാത്രമല്ല, വായു വഴി പകരുന്ന മറ്റു സാംക്രമിക രോഗങ്ങളെ തടയാനും മാസ്ക്കുകള്‍ സഹായകമാണ്. മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങള്‍ പിടിപെടാനും കാരണമാകുമെന്ന് നമ്മളോര്‍ക്കണം.” മുഖ്യമന്ത്രി പറഞ്ഞു.

തുണി മാസ്കുകൾ കഴുകി ഉണക്കണം

“തുണി കൊണ്ടുള്ള മാസ്കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഉപയോഗശേഷം നന്നായി കഴുകി വെയിലില്‍ ഉണക്കണം. മഴക്കാലത്താണെങ്കില്‍ ഉണങ്ങിയാലും ഈര്‍പ്പം മുഴുവനായി കളയാന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു തന്നെ ഉണക്കണം,” മുഖ്യമന്ത്രി പറർഞ്ഞു.

Read More: ബ്ലാക്ക് ഫംഗസ് ബാധയും വ്യാവസായിക ഓക്സിജനും തമ്മിൽ ബന്ധമുണ്ടോ?

സര്‍ജിക്കല്‍ മാസ്ക്കുകള്‍ ഒരു തവണ മാത്രം

“സര്‍ജിക്കല്‍ മാസ്ക്കുകള്‍ ഒരു തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. 6 മുതല്‍ 8 മണിക്കൂര്‍ വരെയാണ് പരമാവധി ഉപയോഗിക്കാന്‍ കഴിയുക.”

എന്‍ 95 മാസ്കുകൾ

“എന്‍ 95 മാസ്കുകളും ഒരു തവണ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. എങ്കിലും വില കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ തവണ എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.”

Read More: കോവിഡ്: മരണസംഖ്യ കുറയാൻ സമയമെടുക്കും: മുഖ്യമന്ത്രി

“എന്‍95 മാസ്ക്കുകള്‍ വാങ്ങുമ്പോള്‍ 5 മാസ്ക്കുകള്‍ എങ്കിലും ഒരുമിച്ചു വാങ്ങുകയും ഒരു തവണത്തെ ഉപയോഗത്തിനു ശേഷം മലിനമായിട്ടില്ലെങ്കില്‍ ആ മാസ്ക്ക് ഒരു പേപ്പര്‍ കവറില്‍ സൂക്ഷിക്കുകയും ചെയ്യണം. മറ്റു നാലു മാസ്കുകള്‍ കൂടി ഉപയോഗിച്ച് ഇതേ പോലെ സൂക്ഷിച്ചതിനു ശേഷം, ആറാമത്തെ ദിവസം ആദ്യ ദിവസമുപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാം.”

“ഈ വിധം പരമാവധി മൂന്നു തവണ ഒരു മാസ്കുപയോഗിക്കാം. അതില്‍ കൂടുതല്‍ തവണയോ തുടര്‍ച്ചയായോ എന്‍95 മാസ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയില്‍ ഉപയോഗിക്കണം

“മാസ്കുകള്‍ ഇത്തരത്തില്‍ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയില്‍ വേണം നമ്മളുപയോഗിക്കാന്‍. മാസ്കുകള്‍ ഉപയോഗിക്കുന്നതും ബ്ളാക്ക് ഫംഗസ് രോഗവും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ട് അശാസ്ത്രീയമായ സന്ദേശങ്ങള്‍ പരക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ ബ്ളാക്ക് ഫംഗസ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ തടയാന്‍ ശരിയായ രീതിയില്‍ മാസ്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. അതുകൊണ്ട് മാസ്കുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan press meet comments on proper mask usage

Next Story
ലക്ഷദ്വീപിലേത് അതീവ ഗൗരവമുള്ള വിഷയം, ഒരു തരത്തിലും അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രിpinarayi vijayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com