scorecardresearch

സംസ്ഥാനത്ത് ലഹരി ഉപയോഗത്തിന് തടയിടാന്‍ ബഹുമുഖ കര്‍മപദ്ധതി: മുഖ്യമന്ത്രി

നവംബര്‍ ഒന്നിന് വിദ്യാലയങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അടക്കം പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും

Covid, Kerala, Restrictions

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സാമൂഹ്യവിപത്തായിരിക്കുകയാണെന്നും ലഹരി മരുന്നിന്റെ വിതരണ ശൃംഖലയെ തകര്‍ക്കാന്‍ ബഹുമുഖ കര്‍മപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗം സമൂഹത്തെ ആകെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരി ഉപഭോഗം മാരകമായ സമൂഹത്തില്‍ ഫലങ്ങളാണ് ഉണ്ടാകുന്നത്. ലഹരി ഉപഭോഗത്തെ തുടര്‍ന്നുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാന്താന സന്തരീക്ഷത്തെ തകര്‍ക്കുന്നു. ഇവയെല്ലാം തെറ്റായ മാര്‍ഗങ്ങളിലേക്ക് യുവാക്കളെ എത്തിക്കുന്നു. ലഹരി ഉപയോഗം യുവതലമുറയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു.

ലഹരിക്കെതിരായി സര്‍ക്കാരിന്റെ കര്‍മപദ്ധതിയില്‍ പങ്കെടുത്ത് യുവാക്കളും ഓരോ വ്യക്തിയും കുടുംബങ്ങളും ഉര്‍ജ്ജ്വസ്വലമായ പ്രതിരോധം ഉയര്‍ത്താന്‍ അണിനിരക്കണം. സസ്ഥാന, ജില്ലാ, തദ്ദേശ ഭരണ തലത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള സമിതികള്‍ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശഭരണ-എക്‌സസൈസ് മന്ത്രി സഹാധ്യക്ഷനുമായി മറ്റ് വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്.

ലഹരിക്കെതിരെ ഒക്‌കോബര്‍ ഒന്നു മുതല്‍ നവംബര്‍ രണ്ടു വരെ തീവ്ര ജനജാഗ്രത സദസ് നടത്തും വിവിധ സംഘടനകളെ സംഘടിപ്പിച്ചാകും പരിപാടി. സിനിമ, സീരിയല്‍, സ്‌പോര്‍ട്‌സ് മേഖലയിലെ പ്രമുഖര്‍ പദ്ധതിക്കു പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നിന് പൂര്‍വ വിദ്യാര്‍ത്ഥികളെ അടക്കം പങ്കെടുപ്പിച്ച് വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരി ഉത്പന്നങ്ങള്‍ കത്തിക്കും. ലഹരിക്കെതിരായ ജന ജാഗ്രത സ്സുകള്‍ സംഘടിപ്പിക്കും. ലഹരി വിരുദ്ധ ക്ലാസുകള്‍ സംഘടിപ്പിക്കും. വിദ്യാലയങ്ങള്‍,പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ലഹരിക്കെതിരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എന്‍സിസി, എന്‍എസ്എസ്, വിമുക്തി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളെ പദ്ധതിയുടെ ഭാമാക്കും. ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിയുടെ വിപണനം തടയാന്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധകള്‍ നടത്തും. സ്‌കൂളകുള്‍ക്ക് സമീപത്തുള്ള കടകളില്‍ ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് എന്നന്നേക്കുമായി റദ്ദാക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.

തെരുവുനായ വിഷയം: തദ്ദേശ സ്ഥാപനങ്ങളില്‍ ഷെല്‍ട്ടറുകള്‍ തുടങ്ങും

തെരുവുനായ വിഷയത്തില്‍ സര്‍ക്കാര്‍ ശാസ്ത്രീയ പരിഹാരമാണ് തേടുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ ഷെല്‍ട്ടറുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തെരുവുനായക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി, ഈ വര്‍ഷം മാത്രം 21 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇവരില്‍ 15 പേരും പേവിഷബാധയ്‌ക്കെതിരേയുള്ള കുത്തിവയ്പുകള്‍ കൃത്യമായി എടുക്കാത്തവരാണ്. മരിച്ചവരുടെ ഫീല്‍ഡ് ലെവല്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം 57 ശതമാനമാണ് റാബീസ് വാക്‌സിന്റെ ഉപയോഗം കൂടിയത്.

മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതും തെരുവുനായ്ക്കള്‍ക്ക് കഴിക്കാന്‍ പാകത്തില്‍ ലഭിക്കുന്നതുമാണ് നായകള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായത്. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തും.

ഹോട്ടലുകള്‍, കാറ്ററിങ് സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രത്യേകം നിര്‍ദേശം നല്‍കും. ഭക്ഷണങ്ങള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan press meet