scorecardresearch

ജിഎസ്‌ടി നഷ്ടപരിഹാരം, എയിംസ്, കൂടുതല്‍ വാക്‌സിന്‍; പ്രധാനമന്ത്രിയോട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി

20-21 വര്‍ഷത്തെ 4000 കോടി ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിന് ഉടന്‍ ലഭ്യമാക്കണമെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

20-21 വര്‍ഷത്തെ 4000 കോടി ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിന് ഉടന്‍ ലഭ്യമാക്കണമെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

author-image
WebDesk
New Update
Pinarayi Vijayan, Narendra Modi, Pinarayi Vijayan meets PM Modi, AIIMS, covid vaccine, GST compensation Kerala, kerala covid numbers, kerala development projects, metro rail kerala, silver line project kerala, sabrai rail project, sabrarimala airport project, thalassery-mysore rail project, Thiruvananthapuram light metro project, kozhikode light metro project, ie malayalam

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം ഒന്നുകൂടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം അനുകൂലമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

എയിംസ് കൂടെ ഉണ്ടെങ്കിലേ സംസ്ഥാനത്തെ ആരോഗ്യ സൗകര്യങ്ങള്‍ പൂര്‍ണമാവൂയെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണെന്ന കാര്യവും ശ്രദ്ധയില്‍ പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

''കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍, രോഗബാധ കുറയാതെ സ്തംഭിച്ച് നില്‍ക്കുന്ന അവസ്ഥ എന്നിവ വ്യക്തമാക്കി. ടെസ്റ്റിങ് വര്‍ധിപ്പിക്കുക, ക്വാറന്റൈന്‍ ഫലപ്രദമായി നടപ്പാക്കുക. ഇത്തരമൊരു അവസ്ഥയൊണ് കേരളത്തില്‍ സ്വീകിക്കുന്നതെന്നു ചൂണ്ടിക്കാട്ടി. എല്ലാരെയും ഫലപ്രദമായി ചികിത്സിക്കുന്ന സാഹചര്യം, മരണനിരക്ക് ഉയരാതെ സൂക്ഷിക്കുന്നത് എന്നിവയെല്ലാം ചൂണ്ടിക്കാട്ടി.

''കേരളത്തില്‍ കോവിഡ് വ്യാപനം കൂടാന്‍ കാരണമായത് കോവിഡ് വരാത്ത വലിയ വിഭാഗമുണ്ട് എന്നതാണ്. അവര്‍ക്ക് രോഗം വരാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ വേണ്ടത് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ്. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തി. സെക്കന്‍ഡ് ഡോസിനു മാത്രമായി ഈ മാസം 25 ലക്ഷം ഡോസ് വേണം,'' മുഖ്യമന്ത്രി പറഞ്ഞു.

Advertisment

Also Read: വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ; കൂടിക്കാഴ്ച സൗഹാര്‍ദപരമെന്നും മുഖ്യമന്ത്രി

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സഹായം വലിയ തോതില്‍ ലഭിക്കേണ്ടതുണ്ട്. 20-21 വര്‍ഷത്തെ 4000 കോടി ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിന് ഉടന്‍ ലഭ്യമാക്കണമെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തി,'' മുഖ്യമന്ത്രി പറഞ്ഞു.

Aiims Covid Vaccine Narendra Modi Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: