Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

‘ഭീഷണി പണ്ടും ഉയർന്നിട്ടുണ്ട്; അന്നെല്ലാം വീട്ടിൽ തന്നെ കിടന്നിട്ടുമുണ്ട്;’ ബി ജെ പി നേതാവിന്റെ ഭീഷണിക്ക് മുഖ്യമന്ത്രിയുടെ മറുപടി

“തെറ്റായ രീതിയിൽ ഞാൻ ഇടപെട്ട് ഈ അന്വേഷണം അവസാനിപ്പിച്ച് കൊള്ളണം എന്നാണ് രാധാകൃഷ്ണൻ ആ പറഞ്ഞതിന്റെ അർത്ഥം,” മുഖ്യമന്ത്രി പറഞ്ഞു.‌

ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ നടത്തിയ പരസ്യ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

കുഴൽപ്പണം, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണം നൽകൽ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ആരോപണവും കേസും അന്വേഷണവും നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് എ എൻ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഭീഷണിയെ കുറിച്ച് ചോദ്യമുയർന്നത്. കെ സുരേന്ദ്രനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഇതു തുടര്‍ന്നാൽ പിണറായി വിജയന് അധികകാലം വീട്ടിൽ കിടന്നുറങ്ങേണ്ടി വരില്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ്റെ വാചകം,

രാധാകൃഷ്ണന്റെ ആളുകൾ ഇങ്ങനെയുള്ള പല ഭീഷണികളും വളരെ കാലം മുൻപേ തന്റെ നേർക്ക് ഉയർത്തിയതാണെന്നും അന്നെല്ലാം താൻ വീട്ടിൽതന്നെ കിടന്നുറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം.

“അതിനൊക്കെ ഞാൻ മറുപടി പറയാതിരിക്കുന്നതല്ലേ നല്ലത്. രാധാകൃഷ്ണനാണ് പറഞ്ഞതെങ്കിൽ രാധാകൃഷ്ണനോട് പറയാനുള്ളത് രാധാകൃഷ്ണന്റെ ആളുകൾ ഇങ്ങനെയുള്ള പല ഭീഷണികളും വളരെ കാലം മുൻപേ എന്റെ നേർക്ക് ഉയർത്തിയതാണ്. അത് ജയിലിൽ കിടക്കലല്ല. അതിന് അപ്പുറമുള്ളത്. അന്നെല്ലാം ഞാൻ വീട്ടിൽ കിടക്കുന്നുണ്ട്. അതിനൊരു പ്രയാസവുമുണ്ടായില്ല. അത് ഓർക്കുന്നത് നല്ലതാണ്,” മുഖ്യമന്ത്രി പറഞ്ഞു.

“നമ്മൾ ഓരോരുത്തരും നമ്മുടെ വിധികർത്താക്കളാണ് എന്ന് തീരുമാനിക്കരുത്. അത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തിൽ എന്തു വേണം എന്നത് ഞാൻ അങ്ങ് തീരുമാനിക്കും അത് നടപ്പാക്കും എന്ന് കരുതുകയാണെങ്കിൽ അതൊന്നും നടപ്പാക്കില്ല എന്ന് നമ്മുടെ നാട് തെളിയിച്ച് കഴിഞ്ഞില്ലേ. എന്തൊക്കെയാണ് മോഹങ്ങളുണ്ടായത്,” മുഖ്യമന്ത്രി പറഞ്ഞു.

“അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞോ. എന്തുകൊണ്ടാണത്. ഞാൻ അത് ആവർത്തിക്കുന്നില്ല. ഞാൻ അത് പറഞ്ഞാൽ എന്റെ കാര്യം ഞാൻ തന്നെ പറയുന്നത് പോലാവും,” മുഖ്യമന്ത്രി പറഞ്ഞു.

“പിന്നെ മക്കളെ ജയിലിൽ നിന്നു പോയി കാണേണ്ടി വരുന്നത്. അതിന്റെ ഉദ്ദേശമെന്താണ്. എന്താണ് അതുകൊണ്ട് സന്ദേശം നൽകാൻ ഉദ്ദേശിക്കുന്നത്. ആ സന്ദേശമാണ് നാം ഗൗരവമായി കാണേണ്ടത്. നിങ്ങളും ഗൗരവമായി കാണേണ്ടത് അതു തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

“ഇവിടെ ഒരു കേസിന്റെ അന്വേഷണം നടന്നു. ആ അന്വേഷണത്തിൽ അമിത താൽപര്യത്തോടെയോയ, തെറ്റായോ സർക്കാർ ഇടപെട്ടു എന്ന് ഇതുവരെ ആക്ഷേപമുയർന്നില്ല. മുഖ്യമന്ത്രി എന്ന നിലക്കോ ഇനി ആഭ്യന്തര മന്ത്രി എന്ന നിലക്കോ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങൾ എന്റെ ഭാഗത്ത് നിന്ന് സംഭവിച്ചു എന്നതും ഇതേവരെ ആക്ഷേപം ഉയർന്നിട്ടില്ല. അപ്പോൾ എന്താ ഉദ്ദേശം,” മുഖ്യമന്ത്രി പറഞ്ഞു.

“ഓ നിങ്ങൾ ഇവിടെ അന്വേഷിക്കുകയാണല്ലേ. ഈ കേസ് നിങ്ങൾ അന്വേഷിക്കുകയാണല്ലേ. അന്വേഷിക്കുകയാണെങ്കിൽ ഈ ഭരണത്തിന് നേതൃത്വം നൽകുന്നവരെ ഞങ്ങൾ കുടുക്കും. അത് മറ്റൊരു തരത്തിലുള്ള ഭീഷണിയാണ്. ഭീഷണി എന്റെ അടുത്ത് ചിലവാകുമോ ചിലവാകില്ലേ എന്നത് മറ്റൊരു കാര്യം,” മുഖ്യമന്ത്രി പറഞ്ഞു.

“പക്ഷേ ഒരു ഭീഷണി പരസ്യമായി ഉയർത്തുക. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരേ തന്നെ ഉള്ള ഒരു ഭീഷണി ആയിട്ടാണ് ഉള്ളത്. നിങ്ങൾക്ക് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല. നിങ്ങളുടെ കുട്ടികളെ ജയിലിൽ പോയി കാണേണ്ടി വരും. എന്താ ഉദ്ദേശം വ്യക്തമല്ലേ,” മുഖ്യമന്ത്രി പറഞ്ഞു.

“തെറ്റായ രീതിയിൽ ഞാൻ ഇടപെട്ട് ഈ അന്വേഷണം അവസാനിപ്പിച്ച് കൊള്ളണം എന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം,” മുഖ്യമന്ത്രി പറഞ്ഞു.

“സാധാരണ രീതിയിൽ നടക്കുന്ന പൊലീസ് അന്വേഷണം സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചോളണം. അല്ലെങ്കിൽ തനിക്ക് വരാൻ പോവുന്നത് ഇതാണ്, എന്നാണ് ഭീഷണി. അത് പൊതു സമൂഹം കാണേണ്ടതാണ്.”

“പിന്നെ എന്റെ കാര്യം. ഞാൻ ഇങ്ങനെയുള്ള ഭീഷണികൾ എങ്ങനെ എടുക്കുമെന്നുള്ള കാര്യം പറയേണ്ടതില്ല. ഇപ്പോൾ കുറേ സംരക്ഷണങ്ങളുള്ള ആളാണല്ലോ ഞാൻ. ഈ സംരക്ഷണങ്ങളൊന്നും ഇല്ലാത്ത കാലം കടന്നുവന്നത് ഓർമയില്ലേ,” മുഖ്യമന്ത്രി ചോദിച്ചു.

കൊടകര കുഴൽപ്പണക്കേസ്, മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാർത്ഥിക്ക് പണം നൽകിയ സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചുവെന്ന് കേസ് തുടങ്ങിയ വിഷയങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്ന ബി ജെപി തീരുമാനം വരുന്നതിന് തൊട്ടുമുമ്പാണ് എ എൻ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുമ്പോഴാണ് എഎൻ രാധാകൃഷ്ണൻ ഈ പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിലെ ബി ജെ പിക്കുള്ളിലെ പ്രശ്നങ്ങളെ കുറിച്ച് സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan on statement of bjp leader k radhakrishnan

Next Story
ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കും; ആപ്പ് മുഖേനെ സ്ളോട്ട് ബുക്ക് ചെയ്യണംhow to generate token from BevQ app,ബെവ്ക്യു ആപ്പ് ഉപയോഗിക്കുന്ന വിധം, bevq, ബെവ്ക്യു ആപ്പ്, ബെവ്‌കോ ആപ്പ്‌,app, bevq, Bevq, bevq, bev queue, bevco app, iemalayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com