തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനപകടകേസില്‍ പൊലീസ് വിഴ്ച പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം മദ്യപിച്ച് അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ഇത് ബോധ്യമായതോടെ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് കേസെടുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ വെള്ളം ചേർക്കാൻ ശ്രമിച്ചാൽ അവർക്കെതിരെയും കർശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: തെളിവുകള്‍ ശ്രീറാം കൊണ്ടുവരുമെന്ന് കരുതിയോ? പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ബഷീറിന്റെ കുടുംബത്തെ സംരക്ഷിക്കാൻ എന്ത് ചെയ്യാമെന്നത് സർക്കാർ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യം കഴിച്ചിട്ടില്ലെങ്കിൽ തന്നെ അമിത വേഗതയിൽ വാഹനം ഓടിക്കരുതെന്ന് ശ്രീറാമിന് അറിയില്ലെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കാര്യങ്ങൾ അറിയുന്ന ഒരാൾ തെറ്റ് ചെയ്യുമ്പോൾ അതിന്റെ ഗൗരവം വർധിക്കും. കേസിൽ വിശദമായ അന്വേഷണം നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർക്ക് പ്രത്യേക ഇൻഷുറൻസ്
Also Read: കാര്‍ഷിക വായ്പ മൊറട്ടോറിയം തുടരും; റവന്യു റിക്കവറി നടപടികൾ മരവിപ്പിച്ചു
അതേസമയം കേസിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവമാണ് ഹൈക്കോടതി നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി പൊലീസിനോട് ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി.
വാഹനാപകടത്തില്‍ മാധ്യമപ്രവര്ത്തകന് മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം ഇതിനായി തേടിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. രൂക്ഷമായ ഭാഷയിലാണ് കോടതി പൊലീസിനെ വിമര്‍ശിച്ചത്. വൈദ്യ പരിശോധന നടത്തി തെളിവ് കണ്ടെത്താനാകാത്തത് ന്യായീകരണമല്ലെന്ന് കോടതി. ഗവര്‍ണറുടെ വസതയടക്കമുള്ള റോഡില്‍ സിസി ടിവി ഇല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്ന് ചോദിച്ച കോടതി തെളിവുകള്‍ ശ്രീറാം സ്വയം കൊണ്ട് വരുമോ എന്നും ചോദിച്ചു.