scorecardresearch

നേരിടുന്നത് ഇരട്ട ദുരന്തം; അപകടസാധ്യതകള്‍ കൂടുതലെന്ന് മുഖ്യമന്ത്രി

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിക്കും, ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെ മാറ്റിപ്പാർപ്പിക്കും

Kerala News, Munnar, Kerala Rain, Idukki Dam, Idukki Dam Current Water Level, Rain in Kerala, Rajamala, Idukki, Kerala Weather, Rajamala Munnar, Kerala Flood, Kerala Rain News, Kerala Rains, Munnar News, Kochi Weather, Kerala News Today, Wayanad Weather, Munnar Landslide, Kerala Rain Today, Munnar Weather, Pettimudi, Munnar Rajamala, Kerala News Live, landslide in Kerala, Layam Meaning, kerala floods, kerala, idukki landslide, rajamala landslide, munnar lanslide, kerala rains, kerala rains latest news, idukki landslide, idukki landslide news, weather, weather in kerala, kerala weather, kerala weather today, today weather in kerala, kerala news, Rajamal, Kerala CM, Pinarayi vijayan, pinarayi, രാജമല, pala, പാല, Kerala Weather News, കേരള വെതർ, കാലാവസ്ഥ, Heavy Rain in Kerala, കേരളത്തിൽ കനത്ത മഴ, Orange Alert in Kerala, കേരളത്തിൽ ഓറഞ്ച് അലർട്ട്, Cyclone Alert, ന്യൂനമർദ സാധ്യത, Orange Yellow Alert, കേരളത്തിലെ ഓറഞ്ച് യെല്ലോ അലർട്ട്, Kerala Rain News, കേരളത്തിൽ അതിശക്തമായ മഴ, Cyclone Alert, മഴ, ന്യൂനമർദം,Weather News August 6, ഓഗസ്റ്റ് നാല് കാലാവസ്ഥ വാർത്തകൾ, മുഖ്യമന്ത്രി, പിണറായി, പിണറായി വിജയൻ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് വ്യാപനവും കാലവർഷക്കെടുതികളും ഒരുമിച്ച് വന്നതോടെ സംസ്ഥാനം നേരിടുന്നത് ഇരട്ട ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുഭാഗത്ത് കോവിഡ് പ്രതിരോധ സമരം. ഇപ്പോള്‍ കാലവര്‍ഷക്കെടുതികള്‍ക്കെതിരായ പ്രവര്‍ത്തനവും വേണ്ടിവന്നിരിക്കുന്നു. ഇതുവരെ വന്ന മുന്നറിയിപ്പുകള്‍ വെച്ച് അപകടസാധ്യതകള്‍ കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണവും വര്‍ധിക്കും എന്നാണ് വിദഗ്ധ നിഗമനം. അങ്ങനെ പ്രവചിക്കപ്പെട്ട  വര്‍ധനയുടെ തോത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഒപ്പംതന്നെ പ്രകൃതിദുരന്ത നിവാരണത്തിനുവേണ്ടിയുള്ള ഇടപെടലും ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇത് സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭാഗമായി മാത്രം പൂര്‍ത്തീക്കരികാവുന്ന ദൗത്യമല്ല. കക്ഷിരാഷ്ട്രീയ ഭേദങ്ങള്‍ മാറ്റിവെച്ച് ഈ അവസ്ഥ നേരിടേണ്ടതുണ്ടെന്നും അതിന് മുഴുവന്‍ ജനങ്ങളുടെയും സഹായവും പങ്കാളിത്തവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജമലയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

ഇടുക്കി രാജമലയിൽ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന് രാജമലയിലേക്ക് അയച്ചത്. ഇടുക്കി ജില്ലയില്‍ മൊബൈല്‍ മെഡിക്കല്‍ സംഘത്തെയും ആംബുലന്‍സുകളെയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെയും നാവികസേനയുടെയും സഹായവും തേടും.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്കുമാര്‍, ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നതായും സർക്കാർ അറിയിച്ചു.

Read More: Kerala Floods, Rains, Weather, Idukki Rajamala Landslide: രാജമലയിൽ മരണസംഖ്യ ഉയരുന്നു; മീനച്ചിലാറ്റിൽ കുതിച്ചുയർന്ന് ജലനിരപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ

വിവിധ ബറ്റാലിയനുകളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നുമായി അധികമായി പൊലീസിനെ അവിടത്തേക്ക് നിയോഗിച്ചിട്ടുണ്ട്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് അടിയന്തിരസാഹചര്യം നേരിടാനും പൊലീസ് സേന സുസജ്ജമാണെന്നും സർക്കാർ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം

ഇടുക്കി രാജമല മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായും പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More: രാജമല ദുരന്തം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ധനസഹായം പ്രഖ്യാപിച്ചു

മണ്ണിടിച്ചിലിൽ 30 മുറികളുള്ള നാല് ലയങ്ങള്‍പൂര്‍ണമായും ഇല്ലാതായി എന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. ആകെ 80ലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തി. 15 പേര്‍ മരണമടഞ്ഞു. മറ്റുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഗാന്ധിരാജ് (48), ശിവകാമി (35), വിശാല്‍ (12), മുരുകന്‍ (46), രാമലക്ഷ്മി (40), മയില്‍ സാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിതീഷ് (25), പനീര്‍സെല്‍വം (50), ഗണേശന്‍ (40) എന്നിവരാണ് മണ്ണിടിച്ചിലിൽ മരിച്ചത്.

മറ്റു ജില്ലകളിലും ഗുരുതരം

തിരുവനന്തപുരം ജില്ലയില്‍ 47 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും മഴയില്‍ തകര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ ഉഴമലയ്ക്കല്‍ വില്ലേജില്‍ മരം വീണ് ഒരു മരണം സംഭവിച്ചു.

കൊല്ലം ജില്ലയില്‍ 125ലേറെ വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആലപ്പുഴ ജില്ലയില്‍ രണ്ടു ക്യാമ്പുകള്‍ നേരത്തെ തുടങ്ങിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവയിലെ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലാണ്. കോട്ടയം ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലകളില്‍ ചെറിയ തോതില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.

എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലേറ്റം ശക്തമായി തുടരുകയാണ്. ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിൽ രക്ഷാപ്രവര്‍ത്തനത്തിനായി 22 അംഗ കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സംഘം എത്തി. ദുരന്ത സാധ്യതയുള്ള അട്ടപ്പാടി, മണ്ണാര്‍ക്കാട്, നെല്ലിയാമ്പതി, മലമ്പുഴ, മേഖലകള്‍ സംഘം സന്ദര്‍ശിച്ചു.

Read More: കൂറ്റന്‍ കല്ലുകൾക്കൊപ്പം കുത്തിയൊലിച്ച് പെട്ടിമുടി, നിസഹായരായി അവര്‍; ദുരന്തം ഇങ്ങനെ

മലപ്പുറം ജില്ലയിൽ നിലമ്പൂര്‍, ഏറനാട്, പൊന്നാനി താലൂക്കുകളിലായി ജില്ലയില്‍ എട്ട് ക്യാമ്പുകള്‍ തുറന്നു. പൊന്നാനി താലൂക്കില്‍ കടല്‍ക്ഷോഭത്തിൽ പത്തോളം വീടുകള്‍ പൂര്‍ണമായും മുപ്പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചാലിയാര്‍ കരകവിഞ്ഞ് നിലമ്പൂര്‍ ടൗണില്‍ വെള്ളം കയറിയിട്ടുണ്ട്. വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 58 ക്യാമ്പുകള്‍ തുറന്നു. 3165 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

മേപ്പാടി മുണ്ടക്കൈ മലയില്‍ ഇന്ന് ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. രണ്ട് പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവിടെ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി.

ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റും

കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെയും ഉടനെ തന്നെ മുന്‍കരുതലിന്‍റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കും.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More: Kerala Updates-August 08: മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് 132 അടിയായി; സംസ്ഥാനത്തേക്ക് വിവിധ ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിടുന്നു

നദികള്‍ക്ക് ഇരുവശവും താമസിക്കുന്നവരും, ചെരിഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സര്‍ക്കാര്‍ നിലക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത പ്രതിരോധ സേനയുടെ കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചു

മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത പ്രതിരോധ സേനയുടെ കൂടുതല്‍ സംഘങ്ങളെ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇന്നു രാവിലെ എത്തിയ രണ്ടു സംഘങ്ങളെ പാലക്കാട്, മലപ്പുറം ജില്ലകളിലായി വിന്യസിച്ചു. നാളെ രാവിലെ മൂന്ന് ടീമുകളെ തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും.

കനത്ത മഴയുടെ സാഹചര്യത്തില്‍ എസ്റ്റേറ്റുകളിലെ തൊഴിലാളി ക്യാമ്പുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മണ്ണിടിച്ചിലിന്‍റെ മുന്‍ ചരിത്രം ഇല്ലാത്ത സ്ഥലത്താണ് ഇത് സംഭവിച്ചത്. പ്രശ്നബാധിത മേഖലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ജില്ലാ കലക്ടമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More: അഞ്ച് ജില്ലകളിൽ നൂറിലേറെ പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ മാത്രം 1,061 പേർക്ക്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan on kerala floods rain and covid 19 spread