scorecardresearch

ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ ചെലവിലല്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശസന്ദര്‍ശനങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശസന്ദര്‍ശനങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു

author-image
WebDesk
New Update
Pinarayi Vijayan, kodiyeri Balakrishnan, CPM, Chennai Apollo hospital

തിരുവനന്തപുരം: ലോക കേരളാസഭയുടെ മേഖലാ സമ്മേളനങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് മേഖലകളിലെ പ്രവാസി മലയാളികളാണ് സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ലണ്ടണിലെ പരിപാടിയില്‍ സംസാരിക്കവെയാണ് വിമര്‍ശനങ്ങള്‍ പിണറായി വിജയന്‍ മറുപടി നല്‍കിയത്.

Advertisment

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശസന്ദര്‍ശനങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോഴെല്ലാം കുടുംബാംഗങ്ങള്‍ കൂടെ പോകുന്നു. എത്ര കോടിയാണ് ഇതിന് ചെലവഴിക്കുന്നത്. ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇദ്ദേഹം പോയ പോലെ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ അന്ത്യ കര്‍മങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ തന്നെ എന്തിനായിരുന്നു ഈ യാത്ര. സ്വന്തം പാര്‍ട്ടിയുടെ സെക്രട്ടറി വിട്ടുപിരിഞ്ഞപ്പോള്‍ ആ ദുഃഖത്തില്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറില്‍ വിദേശ യാത്ര നടത്താന്‍ പോയതിന്റെ രഹസ്യമെന്താണ്, സുധാകരന്‍ ചോദിച്ചു.

ഈ യാത്രകളിലൂടെ കേരളത്തിന് ലഭിക്കുന്ന നേട്ടമെന്താണ് എന്നും ഇക്കാര്യം സിപിഎം വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ടൂര്‍ പോകാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണ്. വിദേശത്ത് പോയി പ്രഖ്യാപിച്ച ഒരു കുന്തമോ കുടചക്രമോ ഇവിടെ നടപ്പാക്കിയോ?, സുധാകരന്‍ പരിഹസിച്ചു.

Advertisment
Pinarayi Vijayan Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: