തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം വെല്ലുവിളി നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെ എണ്ണവും ജീവിത ശൈലി രോഗങ്ങളും കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് കാരണമാകുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇതുവരെ 42 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. ഇന്ത്യയില്‍ ഇത് 67 ശതമാനമാണ്. ഐ.സി.എം.ആറിന്റെ സീറോ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിനേഷന് സംബന്ധിച്ച ആശങ്കകളും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. വാക്സിന് പ്രക്രിയയില്‍ ഇതുവരെ വീഴ്ച വരുത്തിയിട്ടില്ല. വാക്സിന് ക്ഷാമം നേരിടുന്നു. കേന്ദ്രത്തിനോട് കൂടുതല്‍ ഡോസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന വാദത്തേയും മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷം കിറ്റിനെ എതിര്‍ക്കുന്നത് പരിതാപകരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കിറ്റി വിതരണം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യമന്ത്രിയുടെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.
Also Read: സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാകുന്നു; നാല് ജില്ലകളില്‍ ഇന്ന് വിതരണം മുടങ്ങും