scorecardresearch

കോവിഡ് പ്രതിരോധവുമായി ബന്ധമില്ല; കേന്ദ്ര പാക്കേജിനെതിരെ മുഖ്യമന്ത്രി

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി നികുതിയിളവ് നല്‍കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി നികുതിയിളവ് നല്‍കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു

author-image
WebDesk
New Update
CM, Pinarayi Vijayan, K T Jaleel, Strikes, പിണറായി വിജയൻ, കെടി ജലീൽ, സമരങ്ങൾ, IE malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജ പാക്കേജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പാക്കേജ് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പാക്കേജാണ് വേണ്ടിയിരുന്നതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍നിന്ന് ഈ പാക്കേജിന് വേണ്ട അധികചിലവ് ഒന്നര ലക്ഷം കോടി രൂപയായിരിക്കുമെന്ന് ചില അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആര്‍ബിഐ പണനയത്തിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് ലഭ്യമാക്കിയ തുകയും ഈ ബാങ്കുകള്‍ കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും നല്‍കുന്ന തുകയുമാണ് പാക്കേജിന്റെ സിംഹഭാഗമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സൗജന്യ റേഷന്‍ അടക്കം കൂട്ടിയാല്‍ പോലും സാധാരണക്കാരുടെ കൈയിലേക്ക് പണമായി ഖജനാവില്‍നിന്ന് എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം വരില്ലെന്നും മുഖ്യമന്ത്രി.

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി നികുതിയിളവ് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനം മാത്രമേ കേരളം സ്വീകരിക്കു. തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപയുടെ വര്‍ധനവ് അനുവദിച്ചത് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തും. നബാര്‍ഡ് വഴി ലഭ്യമാകുന്ന 2500 കോടിയുടെ അധികസഹായം തദ്ദേശസ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് വിനിയോഗിക്കും.

രാജ്യത്ത് ഇനിമേല്‍ ഡിഫന്‍സ് എയ്റോസ്പേസ്, ബഹിരാകാശം, ധാതുഖനനം, റെയില്‍വേ, അറ്റോമിക എനര്‍ജി, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യ സംരംഭകരാകാം. പൊതുമേഖല ചില തന്ത്രപ്രധാന മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തും. ഒരു മേഖലയില്‍ നാലു പൊതുമേഖലാ കമ്പനികളെ മാത്രം അനുവദിക്കൂ എന്നാണ് കേന്ദ്രം ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണിത്. പൊതുജനാരോഗ്യത്തിന് പാക്കേജില്‍ ഊന്നലില്ല.

Advertisment

സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയര്‍ത്തിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്നാല്‍ അതിന് ചില നിബന്ധനകളുണ്ട്. കേരളത്തിന് 4500 കോടി രൂപ മാത്രമേ നിബന്ധനയില്ലാതെ വായ്പ ലഭിക്കൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ വായ്പ പരിധി ഉയര്‍ത്തിയാലും പരിമിതമായ ഗുണമേ ലഭിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി.

കേന്ദ്രം എംഎസ്എംഇ മേഖലയില്‍ പ്രഖ്യാപിച്ച വായ്പ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. ഭക്ഷ്യമേഖലയിലെ മൈക്രോ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: