തിരുവനന്തപുരം​: നടിക്കെതിരായ അക്രമത്തിൽ ഗൂഢാലോചന ഇല്ലെന്ന നിലപാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസന്വേഷണം ഊർജിതമാണെന്നും അദ്ദേഹം നിയസഭയിൽ അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നടി ആക്രമണത്തിനിരയായ സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയും സഭയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്‌തിരുന്നു.

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാൻ നിയമ നിർമാണം പരിഗണനയിലെന്ന് പിണറായി വിജയൻ സഭയിൽ അറിയിച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.