scorecardresearch

സ്വപ്ന സുരേഷിന്റെ ആരോപണം; മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പുറത്തുവിട്ട് ഓഫീസ്

2020 ഒക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്വപ്നയെ എങ്ങനെ അറിയാമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണിത്

2020 ഒക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്വപ്നയെ എങ്ങനെ അറിയാമെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണിത്

author-image
WebDesk
New Update
pinarayi vijayan, swapna suresh, ie malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയായി വീഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന സുരേഷിനെ അറിയാമെന്നും അത് എങ്ങനെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്ന പഴയ വാർത്താസമ്മേളനത്തിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവിട്ടത്.

Advertisment

കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്നയെ പരിചയമെന്നും ആ നിലക്കാണ് കൂടിക്കാഴ്ചകൾ നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറയുന്നതാണ് വീഡിയോയിൽ. 2020 ഒക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. കോൺസുലേറ്റ് ജനറൽ വരുമ്പോഴൊക്കെ അവർ ഉണ്ടായിരുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുന്നത് വീഡിയോയിൽ കാണാം.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദ വനിതയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് സ്വപ്ന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു, "ഭാര്യ, മകള്‍, മകന്‍ എന്നിവരുമായി ക്ലിഫ് ഹൗസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തി നടപടികള്‍ എടുത്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അത് ഓര്‍മ്മയില്ലെങ്കില്‍ അതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ മുഖേന പുറത്തു വിട്ട് ഓര്‍മ്മിപ്പിക്കാം,” സ്വപ്ന പറഞ്ഞിരുന്നു.

Advertisment

Also Read: ജീവനക്കാർ ശാന്തരാക്കാൻ ശ്രമിച്ചു, ജയരാജൻ പിടിച്ചു തള്ളി; ഇൻഡിഗോ റിപ്പോർട്ട്

Swapna Suresh Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: