scorecardresearch
Latest News

തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; ഭരണനിര്‍വഹണം ഓണ്‍ലൈനായി

മേയ് രണ്ടാം വാരത്തോടെ മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയേക്കും

pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, pinarayi vijayana, pinarayi, പിണറായി വിജയൻ, പിണറായി, KK Shailaja, കെകെ ശൈലജ, കെകെ ഷൈലജ, LDF, LDF Ministry, എൽഡിഎഫ്, എൽഡിഎഫ് മന്ത്രിസഭ, ie malayalam

തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരത്ത് നിന്നായിരുന്നു വിമാനം. റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി തുടര്‍ ചികിത്സ നടത്തുന്നത്. 18 ദിവസത്തേക്കാണ് അദ്ദേഹം വിദേശത്തേക്ക് പോകുന്നതെന്നാണ് ലഭിക്കുന്ന വിവരം.

തുടര്‍ന്ന് മേയ് രണ്ടാം വാരത്തോടെ മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും താത്കാലിക ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭായോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. മുഖ്യമന്ത്രിക്കൊപ്പം അധ്യപികയും അദ്ദേഹത്തിന്റെ പത്നിയുമായ കമലയുമുണ്ട്.

ജനുവരി മാസത്തിലായിരുന്നു മുഖ്യമന്ത്രി ചികിത്സാ ആവശ്യത്തിനായി അമേരിക്കയിലേക്ക് പോയത്. ജനുവരി 11 മുതല്‍ 27 വരെയായിരുന്നു അദ്ദേഹം അമേരിക്കയില്‍ തുടര്‍ന്നത്. ഇതിന് മുന്‍പ് 2018 ലും ചികിത്സയ്ക്ക് വേണ്ടി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയിരുന്നു. അന്നും ഭരണകാര്യങ്ങള്‍ അദ്ദേഹം തന്നെയാണ് നിര്‍വിച്ചിരുന്നത്.

Also Read: ജോണ്‍ പോളിന് യാത്രാമൊഴിയേകാന്‍ കേരളം; സംസ്കാരം ഇന്ന്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan left to america for treatment