കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വൈകുന്നേരത്തോടെയാണ് ആശുപത്രി വിട്ടത്. പ​തി​വു പ​രി​ശോ​ധ​ന​യ്ക്കാ​യി​ട്ടാ​ണു മു​ഖ്യ​മ​ന്ത്രി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്ന് ഓ​ഫി​സ് അ​റി​യി​ച്ചു.

പരിശോധനയ്ക്ക് ശേഷം അദ്ദേഹം തമിഴ്നാട് ഗസ്റ്റ്ഹൗസിലേക്ക് പോയി. മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചെന്ന വിവരം അപ്പോളോ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു. പുലർച്ചെ 2.30 യോടെയാണ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പകർച്ചവ്യാധി വിദഗ്‌ധർ മുഖ്യമന്ത്രിയെ പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഓഫീസിൽ നിന്ന് വിവരം ലഭിച്ചു. സാധാരണ നടത്താറുളള വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ഭാര്യ ആശുപത്രിയിൽ കൊണ്ടുപോയതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ