scorecardresearch

മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരിശോധനയ്‌ക്കായി അമേരിക്കയിലേക്ക്

ഈ മാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്

ഈ മാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്

author-image
WebDesk
New Update
Kerala Election Results 2021 Highlights:  ചുവപ്പണിഞ്ഞ് കേരളം,  സെഞ്ചുറിക്കരികെ ക്യാപ്റ്റൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോകും. 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. രണ്ടാഴ്ചയ്ക്കു ശേഷം 29ന് തിരിച്ചെത്തും.

Advertisment

മിനസോഡയിലെ മയോക്ലിനിക്കിലാണ് തുടർപരിശോധനകൾ നടത്തുന്നത്. ഭാര്യ കമല, പഴ്‌സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

നേരത്തെ 2018 സെപ്റ്റംബറിൽ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിൽ പോയിരുന്നു.

Also Read: നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ല, സിൽവർ ലൈനിലെ എതിർപ്പിൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

Advertisment
Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: