Latest News

കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ്: മുഖ്യമന്ത്രി

എൽഡിഎഫ് നേടിയത് കേരളത്തിലെ ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അവകാശ വാദങ്ങൾ ഒരിക്കൽകൂടി തകർന്നടിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗിയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിതിരിപ്പുകൾക്കും കേരള രാഷ്ട്രിയത്തിൽ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി. നമ്മള്‍ ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും വിജയമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. 2015ൽ ഏഴ് ജില്ല പഞ്ചായത്ത് വീതമാണ് എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. ഇത്തവണ എൽഡിഎഫ് അത് 11 എണ്ണമാക്കി. കഴിഞ്ഞതവണ 98 ബ്ലോക്ക് പഞ്ചായത്തിൽ […]

kerala cm covid press meet, മുഖ്യമന്ത്രിയുടെ കോവിഡ് പത്രസമ്മേളനം, pr agency, പിആര്‍ ഏജന്‍സി,opposition allegation, പ്രതിപക്ഷ ആരോപണം, പിണറായി വിജയന്‍ മറുപടി, pinarayi vijayan reply, iemalayalam, ഐഇമലയാളം

എൽഡിഎഫ് നേടിയത് കേരളത്തിലെ ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അവകാശ വാദങ്ങൾ ഒരിക്കൽകൂടി തകർന്നടിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗിയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിതിരിപ്പുകൾക്കും കേരള രാഷ്ട്രിയത്തിൽ ഇടമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി. നമ്മള്‍ ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും വിജയമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

2015ൽ ഏഴ് ജില്ല പഞ്ചായത്ത് വീതമാണ് എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. ഇത്തവണ എൽഡിഎഫ് അത് 11 എണ്ണമാക്കി. കഴിഞ്ഞതവണ 98 ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചെങ്കിൽ 108 ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചു.55 ശതമാനത്തോളം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ജയിച്ചു. നിലവിലെ നിലയിൽ മുനിസിപ്പാലിറ്റികളിലാണ് കഴിഞ്ഞ തവണത്തെ നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ പോയത്. 48ൽ നിന്നും 35 ആയി. കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോകുകയായിരുന്നു. ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വലിയ വിജയം നേടി. തീരദേശത്തും മലയോര മേഖലയിലും എല്ലാം എൽഡിഎഫിനെ വലിയ സ്വീകര്യതയോടെയാണ് ജനങ്ങൾ സമീപിച്ചത്.

കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ്. നാടിനെ പിന്നോട്ട് അടിപ്പിക്കാനും തെറ്റായ പ്രചരണം നടത്താനും തയ്യാറാവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ് സഞ്ചരിക്കുന്നത്. കഴിഞ്ഞ നാലര വർഷം എൽഡിഎഫ് സർക്കാർ കേരളത്തിൽ നടത്തിയ വികസന പദ്ധതികളുടെ ജനക്ഷേമ പരിപാടികളുണ്ട്, ഇവയ്ക്കെല്ലാം ജനങ്ങൾ നൽകിയ പിന്തുണയുടെ തുടർച്ചയാണ് ഈ വിജയം.

ഇതിലൊക്കെ ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായ മുന്നണി സംവിധാനത്തിലൂടെ ഒരു തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടോ ധാരണയ്ക്കോ ഒന്നിനും പോകാതെ സംശുദ്ധമായ നിലപാട് പാലിച്ചു. നാടിന്റെ പ്രത്യേകത വെച്ചാൽ വിവിധ ജാതി മത വിഭാഗങ്ങളെല്ലാമുണ്ട്. ഒരു ഭേദവുമില്ലാതെ എൽഡിഎഫിനെ പിന്താങ്ങുന്ന നിലയുണ്ടായി.വ്യത്യസ്ത മേഖലയെന്ന് തോന്നുന്ന എല്ലായിടത്തും വലിയ സ്വീകാര്യതയോടെ ജനം എൽഡിഎഫിനെ സ്വീകരിച്ചു. അതുകൊണ്ട് തന്നെ ഇത് കേരള ജനതയുടെ വിജയമാണ്. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ കോൺഗ്രസും യുഡിഎഫും ദയനീയമായി പരാജയപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan kerala local body election result 2020

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com