തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഹിറ്റ്‌ലറെ പോലെയെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ കുറ്റപ്പെടുത്തി.

കമ്യൂണിസ്റ്റുകളെ തേടിവരുന്ന ഫാസിസ്റ്റുകളുടെ കസേരയിലാണ് പിണറായി വിജയൻ. ഹിറ്റ്‌ലറിന് പകരം ആ കസേരയിലാണ് പിണറായി വിജയൻ. ഏഴുപേരെ വെടിവച്ചു കൊന്നതിന്റെ കുറ്റബോധമാണ് മുഖ്യമന്ത്രിക്ക്.

കോൺഗ്രസ് ഒരു കാലത്തും മാവോയിസ്റ്റുകളെ പിന്തുണച്ചിട്ടില്ല. തീവ്രവാദം തടയാനുള്ള നിയമങ്ങൾ രാജ്യസുരക്ഷക്കു വേണ്ടിയുള്ളതാണ്. അതിനെ ദുരുപയോഗം ചെയ്യുന്നതിലാണ് കോണ്‍ഗ്രസിന് എതിർപ്പ്. ലഘുലേഖ കൈവശം വച്ചതിന്റെ പേരിൽ യുഎപിഎ ചുമത്തിയത് ഇതാദ്യമായാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Also Read: യുഎപിഎ അംഗീകരിക്കാനാകില്ല; പൊലീസ് നടപടി തെറ്റ്: സീതാറാം യെച്ചൂരി

സിപിഐയും സിപിഎമ്മും വിമര്‍ശിക്കുമ്പോഴും തിരുത്താന്‍ മുഖ്യമന്ത്രി തയാറാവുന്നില്ല. യുഎപിഎ നിലനിൽക്കുമെഎന്നാണ് ഐജി പറഞ്ഞത്. . പൊലീസിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്. തിരുവ‌ഞ്ചൂര്‍ രാധാകൃഷ്ണനോ താനോ അല്ല ആഭ്യന്തര മന്ത്രി.

Also Read: മാവോയിസ്റ്റ് വിഷയം: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ

മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതാണെന്ന് സിപിഐ തന്നെ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ കടമെടുത്താണ് മുഖ്യമന്ത്രി മാവോയിസ്റ്റ് വേട്ടയെ ന്യായീകരിക്കുന്നത്. മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസ് നടപടിയെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു യുവാക്കളെ അറസ്റ്റു ചെയ്‌തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസിനു വീഴ്‌ചപറ്റിയിട്ടില്ലെന്നും പറഞ്ഞു.

വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദം പിണറായി പൂർണമായി തള്ളി. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. സിആർപിഎഫിനെ രാജ്യമെമ്പാടും വെടിവച്ചവരെ പരിശുദ്ധാത്മാക്കളാക്കേണ്ട. ഈ സ്ഥിതി കേരളത്തിലും വരണമെന്നാണോ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.