‘കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നാണ് ചിലരുടെ രീതി’; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ജീവിക്കാന്‍ മതിയാവുന്ന ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ക്ക് തൃപ്തിയാവുന്നില്ലെന്നും മുഖ്യമന്ത്രി

ten questions to cm, cm, opposition leader, മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങൾ, pinarayi vjayan, ramesh chennithala, പിണറായി വിജയൻ, രമേശ് ചെന്നിത്തല,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികൾ പറഞ്ഞ സമയത്ത് പൂർത്തിയാകാതിരിക്കാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് വകുപ്പിന്റെ എഞ്ചിനീയറിംഗ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊതുമരാമത്ത് പദ്ധതിയുടെ പണം വിനിയോഗിക്കുന്നതിൽ കേരളം ഏറെ പിറകിലാണ്. ആസൂത്രണത്തിന്‍റെ കുറവാണ് ഇതിന് കാരണം. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുളള പദ്ധതിക്ക് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ലെന്നും പിണറായി പറഞ്ഞു.

പൊതുമരാമത്തിൽ അഴിമതിക്കാർ ഇപ്പോഴും ഉണ്ട്. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. എന്നാല്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘ജീവിക്കാന്‍ മതിയാവുന്ന ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ക്ക് തൃപ്തിയാവുന്നില്ല എന്നതാണ്. ഒരു പ്രത്യേക തരത്തിലുളള ആര്‍ത്തി വരികയാണ് ഇവര്‍ക്ക്. അത്കൊണ്ട് തന്നെ കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നാണ് അവരുടെ രീതി. ഇവരാണ് വകുപ്പിന് ചീത്തപ്പേരുണ്ടാക്കുന്നതെന്നും’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan criticizes pwd over road works

The moderation of comments is automated and not cleared manually by malayalam.indianexpress.com