scorecardresearch

എന്തും വിളിച്ച് പറയാനുള്ള സ്ഥാനമാണോ ഗവര്‍ണര്‍ പദവി? തിരിച്ചടിച്ച് മുഖ്യമന്ത്രി

ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് ബില്ല് പാസാക്കുന്നത് നിയമപരമായ കാര്യമാണ് ആശങ്ക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

എന്തും വിളിച്ച് പറയാനുള്ള സ്ഥാനമാണോ ഗവര്‍ണര്‍ പദവി? തിരിച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍വകലാശാല നിയമന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകശാലശാല നിയമന വിവാദത്തില്‍ ഗര്‍ണറുടെ പ്രസ്താവന അസംബന്ധമണെന്നും ഇത് സംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയിലെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സറ്റാഫ് അംഗത്തിന്റെ ബന്ധു നിയമനം മുഖ്യമന്ത്രി അറിയാതെ നിയമിക്കാന്‍ കഴിയുമോ എന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. എന്നാല്‍ ഗവര്‍ണര്‍ എന്ത് അസംബന്ധമാണ് പറയുന്നതെന്നും, എന്താണ് ഗവര്‍ണര്‍ക്ക് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.

ഗവര്‍ണര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണോ? ഗവര്‍ണറുടെ പ്രസ്താവന പക്വമതിയായ മനുഷ്യന് ചേര്‍ന്നതല്ല. ഗവര്‍ണര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിവാദിത്വങ്ങളുണ്ട്, ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങള്‍ അനുസരിച്ച് അഭിപ്രായ വ്യത്യാസങ്ങളെ നേരിടാം. എന്തും വിളിച്ച് പറയാനുള്ള പദവിയാണോ ഗവര്‍ണര്‍ പദവികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവര്‍ണര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മാനിക്കണം. സര്‍വകലാശാല നിയമനത്തില്‍ തന്റെ സറ്റാഫിന്റെ ബന്ധുവിന് അപേക്ഷിക്കാമെന്നും അവര്‍ക്ക് അവരുടേതായ അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും വിളിച്ച് പറയാനുള്ള സ്ഥാനമാണോ ഗവര്‍ണര്‍ പദവി, എന്തെങ്കിലും കിട്ടിക്കോട്ടെതെന്ന് കരുതി എന്തും വിളിച്ച് പറയരുത്. ഗവര്‍ണര്‍ പരിധി ലംഘിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലകളില്‍ പോസ്റ്റര്‍ പതിക്കുന്നതിനെ വരെ ഗവര്‍ണര്‍ വിമര്‍ശിക്കുന്നു. രാഷ്ട്രിയ സര്‍വീസ് സംഘനകളുടെ പോസ്റ്റര്‍ പതിക്കരുതെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്തധികാരം. പോസ്റ്റര്‍ രാജ് ഭവനില്‍ ആണോ കൊണ്ട് പോകേണ്ടത്, ഗവര്‍ണര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നത ഉണ്ടെങ്കില്‍ ഭരണ ഘടനാ പരമായ അവസരം ഉണ്ട്. അല്ലാതെ, മാധ്യമങ്ങള്‍ മൈക്ക് നീട്ടുമ്പോഴല്ല ഭിന്നത പറയേണ്ടത്. താന്‍ ഒരു ഉറപ്പും ലംഘിച്ചിട്ടില്ല. ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് ബില്ല് പാസാക്കുന്നത് നിയമപരമായ കാര്യമാണ് ആശങ്ക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan criticized governor

Best of Express