തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലഞ്ചേരിയിലെത്തിയ മുഖ്യമന്ത്രി ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടി സ്വന്തമായി ശ്വാസോച്ഛാസം നടത്താന്‍ പോലും സാധിക്കാത്ത അവസ്ഥിലാണെന്ന് കുട്ടിയെ കണ്ട ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടർമാരുമായും മുഖ്യമന്ത്രി സംസാരിച്ചു.

Read More: മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരന് ട്യൂബ് വഴി ഭക്ഷണം നൽകി തുടങ്ങി

കുട്ടിക്ക് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങിയെങ്കിലും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂർണമായും നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരികാവയവങ്ങളും മര്‍ദനത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലായിരുന്നു. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവിലുള്ള ചികിത്സ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനു പുറമേ പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.