Latest News

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം; ദേ​ശീ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ച്ച​വി​രു​ന്ന്

മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാണ് വാര്‍ത്താ സമ്മേളനം

pinarayi vijayan, cpm

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ പ്ര​ത്യേ​ക വാ​ർ​ത്ത​സ​േ​മ്മ​ള​നം. ദേ​ശീ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഉ​ച്ച​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സി.​പി.​എം അ​ധി​കാ​ര​ത്തി​ലു​ള്ള ഏ​ക സം​സ്​​ഥാ​നം കേ​ര​ള​മാ​ണെ​ന്നി​രി​ക്കേ, ദേ​ശീ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള ബ​ന്ധം വ​ള​ർ​ത്തു​ന്ന​തി​ന്റെ ​കൂ​ടി ഭാ​ഗ​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ​രി​പാ​ടി.

മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ കേ​ര​ള​ത്തി​ൽ പ്ര​ത്യേ​ക വാ​ർ​ത്ത​സ​മ്മേ​ള​ന​മോ വി​രു​ന്നോ ന​ട​ത്തി​യി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ഒ​രു​ക്കി​യ ഇ​ഫ്​​താ​ർ വി​രു​ന്നി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മു​ഴു​വ​നാ​യി ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ ഡ​ൽ​ഹി​യി​ലാ​ണ്​ പി​ണ​റാ​യി വി​ജ​യ​ൻ ആ​ദ്യ​മാ​യി ഔപ​ചാ​രി​ക വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്.

രാജ്യതലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രിക്ക് കേരള പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. നേരത്തെ ഡല്‍ഹി പൊലീസായിരുന്നു ഇത് ഒരുക്കിയിരുന്നത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സ്ഥിരം സംവിധാനം ഉണ്ടായിരുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan calls for press conference in new delhi

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com