Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

സെക്രട്ടറിയേറ്റിൽ ഫയലുകൾ കുന്നുകൂടുന്നു; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു 

കോവിഡ് പ്രതിസന്ധി കൂടി ഉടലെടുത്തതോടെ ഫയലുകൾ നീങ്ങുന്നത് സാവധാനമായി

pocso, pinarayi vijayan, cm, chief minister, fast track courts, courts, inter pol, online child abuse, child abuse, കോടതി, മുഖ്യമന്ത്രി, പിണറായി വിജയൻ, പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതി, ഇന്റർപോൾ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഫയലുകൾ കുന്നുകൂടുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്‌തി. ഫയലുകൾ കുന്നുകൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ് സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചു. അടുത്ത ചൊവ്വാഴ്‌ച വെെകീട്ട് 4.30 നാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും യോഗം നടക്കുക.

കോവിഡ് പ്രതിസന്ധി കൂടി ഉടലെടുത്തതോടെ ഫയലുകൾ നീങ്ങുന്നത് സാവധാനമായി. ഇതിൽ മുഖ്യമന്ത്രിക്ക് അതൃപ്‌തിയുണ്ട്. ഓരോ ഫയലുകളും ഓരോ ജീവിതമാണെന്ന് ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റത്. എന്നാൽ, കഴിഞ്ഞ നാല് വർഷമായി ഫയലുകൾ നീങ്ങുന്നതിനു വലിയ തോതിൽ കാലതാമസമുണ്ടായി.

Read Also: ശാഖയിൽ പോയിട്ടുണ്ട് 15 വയസുവരെ, തെറ്റ് തിരിച്ചറിഞ്ഞപ്പോൾ തിരുത്തി: എസ്.രാമചന്ദ്രൻപിള്ള

ഫയലുകൾ പരിഗണിക്കുന്നതിൽ കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.  വ്യാഴാഴ്‌ച വരെ തീരുമാനമെടുത്ത ഫയലുകളുടെ എണ്ണം, തീർപ്പാക്കേണ്ടവയുടെ പുരോഗതി എന്നിവ വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രിയെ അറിയിക്കണം.

റവന്യു, ആഭ്യന്തരം, പൊതു വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകളേറെയും കെട്ടിക്കിടക്കുന്നത്. രണ്ടു ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് സൂചന.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan calls emergency meeting

Next Story
ശാഖയിൽ പോയിട്ടുണ്ട് 15 വയസുവരെ, തെറ്റ് തിരിച്ചറിഞ്ഞപ്പോൾ തിരുത്തി: എസ്.രാമചന്ദ്രൻപിള്ള
The moderation of comments is automated and not cleared manually by malayalam.indianexpress.com