തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാൻ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളുടെ ഇടയിൽ കുറേ ജീവൻ നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെന്നും വൈകാരികതയുടെ വേലിയേറ്റങ്ങളുണ്ടാക്കി പ്രശ്ന പരിഹാരത്തിന്റെ സാധ്യതകൾ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ ക​ണ്ണീ​രു​ണ്ടാ​കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. പ​ക്ഷേ, ക​ണ്ണീ​രു​കൊ​ണ്ട് മു​ന്നി​ലെ വ​ഴി കാ​ണാ​ത്ത സ്ഥി​തി​യു​ണ്ടാ​വ​രു​ത്. ഇ​നി വൈ​കാ​രി​ക​ത മാ​റ്റി​വ​ച്ചു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മി​ക്ക​ണം. ദു​ര​ന്ത​മു​ഖ​ത്ത് വ​ലി​യ ഇ​ട​യ​ന്‍റെ മ​ന​സോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്’, മുഖ്യമന്ത്രി പ​റ​ഞ്ഞു. ദു​ര​ന്ത​ങ്ങ​ളെ ചി​ല​ർ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇതിനിടെ ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി കോസ്റ്റ്ഗാര്‍ഡ് കൊച്ചിയിലെത്തിച്ചു. മി​നി​ക്കോ​യ് ദ്വീ​പ്, കൊ​ച്ചി​യി​ലെ വൈ​പ്പി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 42 ആ​യി ഉ​യ​ർ​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ല​ക്ഷ​ദ്വീ​പി​ൽ കു​ടു​ങ്ങി​യ 207 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കൊ​ച്ചി​യി​ലെ​ത്തി​ച്ചി​രു​ന്നു. 27 മ​ല​യാ​ളി​ക​ളാ​ണ് ഈ ​സം​ഘ​ത്തി​ലു​ള്ള​ത്. 18 ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​പ്പും​പ​ടി ഹാ​ർ​ബ​റി​ലെ​ത്തി​യ​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളു​ള്ള 12 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.