കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടങ്ങുന്ന സംഘം യൂറോപിലേക്ക് പുപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.45-നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് പോയത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിയോടെ നോര്‍വെയിലെത്തും.
നോര്‍വെയ്ക്ക് പുറമെ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹ്മാന്‍ എന്നിവര്‍ നോര്‍വെയില്‍ മുഖ്യമന്ത്രിയെ അനുഗമിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വയുടെ മാതൃകള്‍ പരിചയപ്പെടും.
ഇംഗ്ലണ്ടിലേക്കും വെയില്‍സിലേക്കുമുള്ള യാത്രയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെയില്‍സിലെ ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കുക എന്ന ഉദ്ദേശമാണ് യാത്രയ്ക്ക് പിന്നിലുള്ളത്.
ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെതുടര്‍ന്ന് യാത്ര മാറ്റി വയ്ക്കുകയായിരുന്നു.