ഹർത്താലുകൾ ഒഴിവാക്കാൻ സർവ്വകക്ഷി യോഗം വിളിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ക്രമസമാധാനം തകർക്കുകയായിരുന്നു ബിജെപി ഹർത്താലുകളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി

hartal, cm, pinarayi vijayan, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: സംസ്ഥാനത്ത് അനാവശ്യ ഹർത്താലുകൾ ഒഴിവാക്കാൻ സർവ്വകക്ഷി യോഗം വിളിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചോദ്യോത്തരവേളയിൽ പി.കെ.ബഷീറിന്രെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദുഷ്‍പേരുണ്ടാക്കുന്ന ഹർത്താലുകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കുകയായിരുന്നു ബിജെപി ഹർത്താലുകളുടെ ലക്ഷ്യം. ടൂറിസത്തെയും മറ്റു മേഖലകളെയും ഒരു പോലെ ഹർത്താൽ ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹർത്താലെന്ന സമരമാർഗ്ഗത്തെ തള്ളിപ്പറയാൻ ഒരു രാഷ്ട്രീയ പാർട്ടികൾക്കും സാധിക്കില്ല. ജനകീയ പ്രതിഷേധത്തിന്റെ അവസാന രൂപമാണ് ഹർത്താൽ. അതുകൊണ്ട് തന്നെ ജനാധിപത്യ രീതിയിൽ ഹർത്താൽ നടത്തുന്നതിന് ആരും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരായ പ്രതിപക്ഷ നിലപാട് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇത് സംബന്ധിച്ച് സർവ്വകക്ഷി യോഗം വിളിക്കാമെന്നും ഉറപ്പ് നൽകി.

കെഎസ്ആര്‍ടിസി, എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്നം, പ്രളയക്കെടുതിയിലെ സഹായം വൈകുന്നു എന്നീ വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan all party meeting to ban hartal

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express