Latest News

പദ്ധതികൾ വിജയിക്കുമ്പോൾ അസ്വസ്ഥപ്പെടുന്നവർ; വി ഫോർ കേരളയ്‌ക്കെതിരെ മുഖ്യമന്ത്രി

ഇവരെ ജനാധിപത്യവാദികൾ എന്ന് വിളിക്കുന്നതിനെ കപടത മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി

pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

കൊച്ചി: ഉദ്ഘാടനത്തിന് മുന്നേ വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത വി ഫോർ കേരള പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഒരു പ്രശ്നമുണ്ടായാൽ ഇവരുണ്ടാകില്ല. പദ്ധതി പണമില്ലാതെ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോൾ ഇവർക്ക് ആത്മരോഷമുണ്ടായില്ല. അഴിമതിയുടെ ഫലമായി തൊട്ടടുത്തുള്ള ഒരു പാലത്തിന് ബലക്കുറവ് അനുഭവപ്പെട്ടപ്പോഴും ഇവരെ എവിടെയും കണ്ടില്ല. എന്നാൽ മുടങ്ങിയ പദ്ധതി പ്രതിസന്ധികൾ മറികടന്ന് പൂർത്തീകരിച്ചപ്പോൾ കുത്തിത്തിരിപ്പുമായി ഇവർ പ്രത്യക്ഷപ്പെടുന്നത് നാട് കണ്ടു. പ്രശ്നങ്ങൾ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്ന ഒരു ചെറിയ ആൾക്കൂട്ടം മാത്രമാണിവർ.”

പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിൽക്കാതെ പദ്ധതികൾ വിജയിക്കുമ്പോൾ അസ്വസ്ഥപ്പെടുന്നവർ. ഇത് നാട്ടിലെ ജനതയല്ല എന്ന് മനസ്സിലാക്കണം. ഇവരെ ജനാധിപത്യവാദികൾ എന്ന് വിളിക്കുന്നതിനെ കപടത മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെരിരെ രൂക്ഷവിമർശനം ഉയർത്തിയ ജസ്റ്റിസ് കെമാൽ പാഷയെയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു.”നീതിപീഠത്തിൽ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ, ഇത്തരം ചെയ്തികൾക്ക് കുട പിടിക്കാൻ ഒരുങ്ങിയാലോ, ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചാലോ, സഹതപിക്കുക മാത്രമേ നിർവാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാൻ വേണ്ട വിവേകം അവർക്കുണ്ടാകട്ടെ,” മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cm pinarayi vijayan against we for kerala

Next Story
ജോസ് കെ.മാണി എംപി സ്ഥാനം രാജിവച്ചുjose k mani, ജോസ് കെ മാണി,km mani
The moderation of comments is automated and not cleared manually by malayalam.indianexpress.com