തിരുവനന്തപുരം: പണ്ട് പത്രപ്രവര്‍ത്തനം സാമൂഹ്യ സേവനത്തിനുള്ള മാര്‍ഗമായിരുന്നു എങ്കില്‍ ഇന്ന് ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് മാധ്യമപ്രവര്‍ത്തനത്തിലൂടെ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു


രാജ്യത്ത് മാധ്യമ പ്രവര്‍ത്തനം ജീര്‍ണിച്ചിരിക്കുന്നു എന്ന് പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് മാധ്യമ പ്രവര്‍ത്തനം മാറി. അധികാര വര്‍ഗത്തിന് ആവശ്യമായതെന്തോ അത് നിര്‍വഹിച്ച് നല്‍കാനുള്ള ഉപാധിയായി മാധ്യമപ്രവര്‍ത്തനത്തെ തരംതാഴ്ത്തിയിരിക്കുന്നു. രാജ്യത്ത് മാധ്യമങ്ങളുടെ അവസ്ഥ ഭീതിപ്പെടുത്തുന്നതാണ്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ നിര്‍വഹിച്ചു നല്‍കലാണ് ഇപ്പേള്‍ മാധ്യമ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രം. പാലക്കാട് ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ അതുല്യത്തില്‍ പ്രവീണ്‍ ഷൊര്‍ണൂരിനാണ് ഒന്നാം സമ്മാനം.

Read Also: ‘കൈ’വിട്ട് ഡിഎംകെ; മന്‍മോഹന്‍ സിങ്ങിന് രാജ്യസഭാ സീറ്റില്ല

സ്വതന്ത്ര പത്രപ്രവര്‍ത്തനം ഏറെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രസക്തി വര്‍ത്തമാന കാലത്ത് എവിടെ എത്തി നില്‍ക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ഏറ്റവും വൈകി വരുന്ന വാര്‍ത്തകള്‍ വരെ എത്രയും വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍, ഇത് മാത്രം കണക്കാക്കി മാധ്യമ രംഗത്ത് പുരോഗതി ഉണ്ടായതായി വിലയിരുത്താന്‍ സാധിക്കില്ല. രാജ്യത്തെ മാധ്യമപ്രവര്‍ത്തനം നമുക്ക് ഊഹിക്കാന്‍ സാധിക്കുന്നതിലും മാറ്റപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ അധികാര കേന്ദ്രങ്ങള്‍ക്ക് മുന്‍പില്‍ ഭീതി കാരണം വഴങ്ങി കൊടുക്കുന്ന അവസ്ഥ വരെ രാജ്യത്ത് ഉണ്ടാകുന്നു എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.