കൊല്ലം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ കേന്ദ്രം മടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അര്‍ഹമായ വിദേശസഹായമാണ് കേന്ദ്രം തടഞ്ഞതെന്നും, ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘യു.എ.ഇ ഭരണാധികാരി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിളിച്ച് 700 കോടി രൂപ കേരളത്തെ സഹായിക്കാനായി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പിറ്റേന്ന് കാലത്ത് യു.എ.ഇ ഭരണാധികാരിയുടെ നല്ല മനസിന് കൃതജ്ഞത പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. പക്ഷെ പിന്നീട് എല്ലാം അട്ടിമറിച്ചു,’ മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കാൻ കഴിയുന്ന സഹായം കേന്ദ്രം നൽകിയില്ലെന്നും സഹായിക്കാനെത്തിയ വിദേശരാജ്യങ്ങളെ തടയുകയും ചെയ്തെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യുഎഇയുടെ സഹായം സ്വീകരിച്ചിരുന്നെങ്കിൽ മറ്റ് രാജ്യങ്ങളും കേരളത്തെ സഹായിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ