/indian-express-malayalam/media/media_files/uploads/2021/05/kerala-cm-pinarayi-vijayan-celebrates-birthday-503570-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍
ആലപ്പുഴ: പൊലീസിനെതിരായ വിമർശനങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പാർട്ടി സമ്മേളനത്തിൽ പൊലീസിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സ്ഥലങ്ങളിലെങ്കിലും സിപിഐയുമായി പ്രശ്‌നമുണ്ടാകുന്ന സാഹചര്യമുണ്ട്. അത് ഒഴിവാക്കി അവരുമായി സൗഹൃദത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ നിയന്ത്രിക്കാന്‍ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് എംഎല്‍എ ഒട്ടും ജനകീയനായ വ്യക്തയായിരുന്നില്ലെന്നും ഘടക കക്ഷിയുടെ ആള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും കഴിഞ്ഞ ദിവസത്തെ സമ്മേളന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിപ്പക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേതാക്കളെ ചാരിനില്‍ക്കുന്ന പ്രവണത കര്‍ശനമായി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകും. വിഭാഗീയതയ്‌ക്ക് ആരൊക്കെ ആണ് നേതൃത്വം നൽകുന്നത് എന്ന് കൃത്യമായി അറിയാം. അവർ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ഭാര്യയെ കൊല്ലാൻ ശ്രമിച്ചു; അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച പ്രതി പിടിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.