scorecardresearch

Local Body Election 2025: പോളിങ് ദിനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തി പിണറായി; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ചെന്നിത്തല

സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നതെന്ന് ചിന്തിക്കണമെന്ന് പിണറായി വിമർശിച്ചപ്പോൾ സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെയാണ് മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തേണ്ടതെന്ന് ചെന്നിത്തല തിരിച്ചടിച്ചു

സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നതെന്ന് ചിന്തിക്കണമെന്ന് പിണറായി വിമർശിച്ചപ്പോൾ സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെയാണ് മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തേണ്ടതെന്ന് ചെന്നിത്തല തിരിച്ചടിച്ചു

author-image
WebDesk
New Update
pinarayi ramesh

Kerala Local Body Election Phase 2 Updates

Kerala Local Body Election Phase 2 Updates: കണ്ണൂർ:തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ദിനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതികളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. 

Advertisment

Also Read:പോളിങ് ശതമാനം കുതിച്ചുയരുന്നു; ആദ്യ അഞ്ച് മണിക്കൂറിൽ 35.05 ശതമാനം പോളിങ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. രണ്ടാമത്തെ പരാതി കെപിസിസി പ്രസിഡന്റ് അല്ലേ നൽകിയതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നതെന്ന് ചിന്തിക്കണമെന്നും ഇരകൾക്കെതിരെ വെറും ഭീഷണിയല്ല, കൊന്നുതള്ളുമെന്ന ഭീഷണിയാണ് ഇക്കൂട്ടർ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഭീഷണികൾ കാരണം നിസഹായരായ യുവതികൾ സത്യം പുറത്തുപറയാൻ മടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:വോട്ട് രേഖപ്പെടുത്തി പ്രമുഖർ; പ്രതീക്ഷയോടെ മുന്നണികൾ

ഒരു രാഷ്ട്രീയ പാർട്ടിയും അതിലെ ഉത്തരവാദപ്പെട്ട പ്രവർത്തകരും ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പുറത്തുവന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇനിയും വരാനുണ്ടെന്നാണ് കരുതുന്നതെന്നും അതിനെ ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Also Read:വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്കെ?

മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെയാണ് മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തേണ്ടതെന്ന് ചെന്നിത്തല തിരിച്ചടിച്ചു. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ചയോളം കൈയിൽ വച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ വീമ്പ് പറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

 ലൈംഗികാരോപണ വിധേയരായവർക്കും സ്ത്രീലമ്പടന്മാർക്കും ഉന്നത പദവികൾ നൽകി ആദരിക്കുന്നതാണ് സിപിഎമ്മിന്റെ ശീലമെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് ദിനത്തിലും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ശക്തമായി ഉയർത്തിക്കാട്ടാനാണ് എൽഡിഎഫ് ശ്രമം. എന്നാൽ സിപിഎം നേതാക്കൾക്കെതിരെയുള്ള ലൈംഗിക പരാതികൾ ഉയർത്തിക്കാട്ടി വിഷയത്തെ ശക്തമായി പ്രതിരോധിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

Read More:മൊത്തം 1,53,37,176 വോട്ടർമാർ, 604 തദ്ദേശ സ്ഥാപനങ്ങൾ; വടക്കൻ കേരളം ഇന്ന് വിധി എഴുതും

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: